മാഗി ന്യൂഡിൽസ് ഭ്രാന്തന്മാർ ഈ വിഡിയോ കണ്ടാൽ വായിൽ കപ്പലോടിക്കാൻ പോന്നത്ര വെള്ളം നിറയും. രണ്ടു അമ്മൂമ്മമാർ ചേർന്ന് 100 പായ്ക്കറ്റ് മാഗി ന്യൂഡിൽസ് പാകം ചെയ്യുന്ന വിഡിയോയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
ദേശികിച്ചൻ എന്ന പേരിൽ യുട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്ന വിഡിയോയിലാണ് നിറയെ പച്ചക്കറികളൊക്കെ അരിഞ്ഞു ചേർത്ത് അമ്മൂമ്മമാർ നല്ല രസികൻ മാഗി തയാറാക്കിയത്.
10 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ കാണാൻ തയാറുള്ളവർക്ക് വയറു മാത്രമല്ല മനസ്സും നിറയും. ഇത്രയും കഷ്ടപ്പെട്ട് ഈ അമ്മൂമ്മമാർ ആർക്കുവേണ്ടിയാണ് മാഗിയുണ്ടാക്കുന്നത് എന്നറിയണമെങ്കിൽ അത്രയും ക്ഷമയും വേണം.