പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് സിഗരറ്റ് വില്ക്കാന് പാടില്ലെന്നാണ് നിയമം. അതുകൊണ്ടാണ് കണ്ടിട്ട് പ്രായപൂര്‍ത്തിയായിട്ടില്ലെന്നു തോന്നിയ യുവതിയോട് അയാള്‍ പ്രായം തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചത്. ഇതുകേട്ട് ചമ്മി നില്ക്കുന്ന സാറാ ക്ലീര്‍ എന്ന വനിതയോട് എന്താണ് കാര്യമെന്ന് കടക്കാരന്. തനിക്ക് 39 വയസുണ്ടെന്നും 21 വയസുള്ള മകനുണ്ടെന്നു പറഞ്ഞിട്ടും ഐഡി കാര്‍ഡില്ലാതെ പുകയില നല്‍കാനാവില്ലെന്ന നിലപാടില്‍ തന്നെയായിരുന്നു അയാള്‍. ഇതോടെ സഹായത്തിന് കടയിലുണ്ടായിരുന്ന ഒരാളെത്തി. ഇത് തന്റെ സഹപാഠിയാണെന്നും കാണുന്നതുപോലെയല്ല, തന്റെ പ്രായമുണ്ടെന്നും പറഞ്ഞിട്ടും വിശ്വസിച്ചില്ലെന്നു മാത്രമല്ല, ഒരു വിട്ടുവീഴ്ചയ്ക്കു തയാറായതുമില്ല.
ആകെ ചമ്മിയെങ്കിലും ഇതൊരു തമാശയായാണ് സാറ എടുത്തിട്ടുള്ളത്. തനിക്ക് ഒരു 25 വയസെങ്കിലും തോന്നുന്നില്ലേ എന്നാണ് അവരുടെ ചോദ്യം. എന്തായാലും സാറ ഇതോടെ പുകയില വാങ്ങുന്നത് നിര്‍ത്തി. പകരം തന്റെ മകനെ വിട്ട് വാങ്ങിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അവനെ കാണുമ്പോള്‍ ആളുകള്‍ എന്റെ സഹോദരനാണല്ലേ എന്നാണ് ചോദിക്കാറ്. അവനത് ഇപ്പോള്‍ ശീലമായി. മകന് തന്നെക്കുറിച്ച് അഭിമാനമാണെന്നും സാറ പറയുന്നു.