E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday November 28 2020 08:19 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

എല്ലാം കാണുന്നൊരാളുണ്ട്, ഇനി ഒരു രക്ഷപ്പെടൽ ആർക്കുമില്ല!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

cc-tv
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എവിടെപ്പോയാലും ആ കണ്ണുകൾ നിങ്ങളെ പിന്തുടരും, ഇനി ഒരു രക്ഷപ്പെടൽ  ആർക്കും ഉണ്ടാവില്ല. എടിഎമ്മിൽ, ജോലി സ്ഥലങ്ങളിൽ എന്നിങ്ങനെ പൊതു ഇടങ്ങളിൽ എല്ലാം നമ്മെ നിരീക്ഷിച്ച് ഒരാൾ ഇരിപ്പുണ്ട്– സി സി ടി വി ക്യാമറ. ക്യാമറ കണ്ടാൽ ചിരിച്ച് പോസ് ചെയ്യുന്നവർക്ക് ഇനി എവിടെയും ചിരിച്ച് ചിരിച്ച് നടക്കാം. കാരണം നമ്മുടെ ഓരോ ചലനങ്ങളും ഏതെങ്കിലുമൊക്കെ സിസി ടിവി ക്യാമറകളിൽ പതിയുന്നുണ്ട്. നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് സൂക്ഷിക്കുക എന്ന ഭീഷണിക്ക് പകരം ചിരിക്കൂ, നിങ്ങൾ ക്യാമറയുടെ മുന്നിലാണെന്ന് ആശ്വസിപ്പിക്കുന്ന രീതിയിലേക്ക് നമ്മുടെ സുരക്ഷയുടെ മേൽനോട്ടം സി സി ടിവി ക്യാമറകൾ ഏറ്റെടുത്തു കഴിഞ്ഞു. 

ഔട്ട്‌ഡോര്‍ യൂണിറ്റായി ക്യാമറയും ഇന്‍ഡോറില്‍ മോണിറ്ററും അടങ്ങിയ സംവിധാനമാണ് പല ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ ക്യാമറകളും. നിരവധി തരത്തിലുള്ളവ ലഭ്യമാണ്. ആദ്യ സിസി ടി വി ക്യാമറ ലോകത്തിൽതന്നെ ഉപയോഗിച്ചത് നാസി ജർമ്മനിയിലാണ്. 1942ൽ വി 2 റോക്കറ്റിന്റെ വിക്ഷേപണം നിരീക്ഷിക്കാനായി സീമെൻസ് എജിയാണ് ഈ ക്യാമറ നിർമ്മിച്ചത്. പ്രകാശമില്ലാത്തപ്പോൾ പോലും പുറത്തെത്തുന്ന അപരിചിതരുടെ ചലനങ്ങള്‍ ക്യാമറ വഴി റെക്കോഡ് ചെയ്യാനും ടി.വി, കമ്പ്യൂട്ടര്‍ തുടങ്ങിയവ വഴി പിന്നീട് കാണാനും നൈറ്റ് വിഷൻ ക്യാമറയിലൂടെ കഴിയും. ഇത്തരം ക്യാമറകൾ സ്ഥാപിക്കാൻ വൻ പണച്ചിലവില്ലാത്തത് വ്യാപകമാകാന്‍ കാരണമായി. 

നിർണ്ണായക തെളിവും സാക്ഷിയും നടിയെ ആക്രമിച്ച കേസിലും പുനലൂരിലെ സ്വർണക്കട കവർച്ച കേസിലും കോതമംഗലത്ത് വിദ്യാർഥിനിയുടെ പീഡനക്കേസിലുമൊക്കെ നിർണായക തെളിവായത് സിസി ടിവി ദൃശ്യങ്ങളാണ്. കുറ്റകൃത്യം നടന്ന സ്ഥലത്തെത്തിയാൽ പോലീസിന് പ്രതിയെ കണ്ടെത്താൻ ഏറ്റവും സഹായകമാകുകയും പിന്നീട്  കോടതി നിർണ്ണായക തെളിവുകളിലൊന്നാവുകയും ചെയ്യുന്നതും സിസി ടിവി ദൃശ്യങ്ങളാണ്. റോഡപകടങ്ങളുണ്ടാക്കിയശേഷം നിർത്താതെ പോകുന്ന വാഹനങ്ങളെ കണ്ടെത്താനും സിസി ടിവി ദൃശ്യങ്ങള്‍ സഹായകമാകാറുണ്ട്. 

ജ്വല്ലറി മോഷണങ്ങൾ കുറഞ്ഞു ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേന എത്തി തിരക്കിനിടയിൽ സ്വർണം കവരുന്ന സംഭവങ്ങൾ കുറഞ്ഞു. സ്റ്റോക് ക്ലിയർ ചെയ്യുമ്പോൾ ആഭരണങ്ങളുടെ എണ്ണത്തിൽ കുറവുണ്ടെന്നു മനസ്സിലാകുമ്പോളുള്ള സിസി ടിവി പരിശോധനയിലൂടെയാണ് മോഷണവിവരം പലപ്പോഴും അറിയുന്നത്.  സ്വർണ്ണക്കടകളിലെ മോഷണങ്ങളിൽ നിരവധി അറസ്റ്റുകളാണ് സിസി ടിവി ദൃശ്യത്തിന്റെ സഹായത്തോടുകൂടി അടുത്തെയിടെ നടന്നത്. ദേവാലയങ്ങൾ സംരക്ഷിക്കാനും സിസി ടിവി ശബരിമലയിൽ പമ്പ മുതൽ സന്നിധാനംവരെ നൂറുകണക്കിന് സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ശബരിമലയിലെ അടുത്തിടെ സ്വര്‍ണ്ണ കൊടിമരത്തില്‍ കേടുപാട് വരുത്തിയവരെ തിരിച്ചറിഞ്ഞത് സന്നിധാനത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചാണ്. ഇത്തരത്തിൽ സംസ്ഥാനത്തെ പ്രമുഖ ആരാധനാലയങ്ങളെല്ലാം സിസി ടി വി നിയന്ത്രണത്തിലാണ്. പത്മനാഭ സ്വാമി ക്ഷേത്രത്തിലുള്‍പ്പടെ കോടികളുടെ സ്വത്തിന് കാവലായി 24 മണിക്കൂറും മിഴി തുറന്ന് സിസി ടിവി ക്യാമറകളിരിക്കുന്നു. 

ട്രാഫിക് നിയമ ലംഘനങ്ങൾ സിഗ്നൽ ലംഘനവും അമിത വേഗവും പിടികൂടുന്നതും അപകടങ്ങളിൽ സാക്ഷിയാവുന്നതുമെല്ലാം സിസിടിവി ക്യാമറകളാണ്. വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ സുരക്ഷ ഉറപ്പുവരുത്താനും ഇപ്പോൾ സിസി ടിവി ക്യാമറകളുപയോഗിക്കുന്നുണ്ട്. 

 

പൂർണരൂപം