ഓണാഘോഷത്തിന്റെ ഈയാഴ്‌ച മേടക്കൂറുകാർക്ക് പ്രണയകാര്യങ്ങളിലും ആഘോഷത്തിന്റെ മൂഡ് നിലനിർത്താൻ സാധിക്കും. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണമെന്നു മാത്രം. ഈ ദിവസങ്ങൾ പൊതുവെ അനുകൂലമായിരിക്കും. വിചാരിച്ച കാര്യങ്ങളിൽ കുറെയൊക്കെ നടക്കും. പ്രണയപങ്കാളിയിൽ നിന്നു സ്‌നേഹപൂർണമായ വാക്കും പെരുമാറ്റവും പ്രതീക്ഷിക്കാം. അസൂയാലുക്കൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യാൻ കഴിയും.
ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും)
ഈയാഴ്ച ഇടവക്കൂറുകാർക്ക് കണ്ടകശ്ശനി തുടരുന്നുണ്ടെങ്കിലും അതൊന്നും പ്രണയകാര്യങ്ങളിലെ ഓണാഘോഷത്തെ ബാധിക്കില്ല. ചില ദിവസങ്ങളിൽ പ്രണയ കാര്യങ്ങൾക്കു ചെറിയ തോതിൽ തടസ്സം അനുഭവപ്പെടുന്നതു പോലെ തോന്നും. എങ്കിലും വലിയ പ്രതിസന്ധിയൊന്നുമുണ്ടാകില്ല. പ്രണയപങ്കാളിയിൽ നിന്നു സ്‌നേഹപൂർണമായ പെരുമാറ്റം പ്രതീക്ഷിക്കാം. മനസ്സിന്റെ നിയന്ത്രണത്തിലൂടെ സ്വസ്‌ഥതയും സമാധാനവും നിലനിർത്താൻ കഴിയുകയും ചെയ്യും.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
സെപ്റ്റംബർ മാസം പിറന്നുകഴിഞ്ഞതിനാൽ ഈയാഴ്ച മിഥുനക്കൂറുകാർക്ക് ഈയാഴ്‌ച പ്രണയകാര്യങ്ങളിൽ തടസ്സങ്ങളൊന്നും ഉണ്ടാകില്ല. ദൈവാനുഗ്രഹത്താൽ കാര്യങ്ങൾ വിചാരിച്ചതു പോലെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. ഏതു പ്രതിസന്ധിയിലും ദൈവാനുഗ്രഹം അനുഭവപ്പെടും. ആഴ്‌ചയുടെ പകുതിക്കു ശേഷമുള്ള ദിവസങ്ങളിൽ പ്രതീക്ഷയെക്കാൾ നല്ല രീതിയിൽ കാര്യങ്ങൾ നടക്കും. പുതിയ സൗഹൃദബന്ധങ്ങൾ ആരംഭിക്കാൻ കഴിയും.
കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും)
ഓണം ആഘോഷികക്കുന്ന ഈ ദിവസങ്ങളിൽ കർക്കകക്കൂറുകാർക്കു പ്രണയകാര്യങ്ങലും ആഘോഷത്തിന്റേതായിരിക്കും.. ദൈവാനുഗ്രഹം കുറയുന്ന ഈയാഴ്ച പ്രാർഥനകളിലൂടെ മനസ്സിന്റെ കരുത്തു കൂട്ടി പ്രതിസന്ധികളെ മറികടക്കാൻ കഴിയും. പ്രണയപങ്കാളിയിൽ നിന്നു കൂടുതൽ സ്‌നേഹവും സഹകരണവും ഉണ്ടാകും. ശരീരസുഖം വീണ്ടെടുക്കാനും സാധിക്കും.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)
ചിങ്ങത്തിലെ തിരുവോണം വരുന്ന ഈയാഴ്ച ചിങ്ങക്കൂറുകാർക്ക് കണ്ടകശ്ശനി തുടരുന്നുണ്ടെങ്കിലും പ്രണയകാര്യങ്ങളിൽ വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. അതിനു കൂടുതൽ അധ്വാനിക്കണമെന്നു മാത്രം. പ്രണയപങ്കാളിയിൽ നിന്നു സ്നേഹവും സഹകരണവും ലഭിക്കും. പിണക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളുമൊക്കെ പറഞ്ഞുതീർക്കാൻ കഴിയും. സുഹൃത്തുക്കളിൽ നിന്നു സഹായസഹകരണങ്ങൾ ഉണ്ടാകുകയും ചെയ്യും.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും)
കന്നിക്കൂറുകാർക്ക് ഈയാഴ്‌ച പ്രണയകാര്യങ്ങൾ വിചാരിച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. ശത്രുക്കളിൽ നിന്നുള്ള പാരകളെയും ഗോസിപ്പുകളെയും വിജയകരമായി മറികടക്കാൻ കഴിയും. മനസ്സിന്റെ സ്വസ്‌ഥതയും സമാധാനവും നിലനിർത്താൻ കഴിയും. പുതിയ സൌഹൃദബന്ധങ്ങൾ ഉണ്ടാക്കാൻ സാധിക്കും.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
സെപ്റ്റംബർ ആരംഭിച്ചുകഴിഞ്ഞതിനാൽ ഈയാഴ്ച തുലാക്കൂറുകാർക്ക് പ്രണയകാര്യങ്ങളിൽ നല്ല ഫലങ്ങളാണ് അനുഭവപ്പെടുക. മിക്ക ദിവസങ്ങളിലും വിചാരിച്ചതുപോലെ കാര്യങ്ങൾ നടക്കും. മനസ്സിന്റെ സ്വസ്‌ഥത നിലനിർത്താൻ കഴിയും. പ്രണയപങ്കാളിയുമായുള്ള പിണക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും തീർക്കാൻ കഴിയും.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)
ഈയാഴ്ച വൃശ്ചികക്കൂറുകാർക്ക് പ്രണയകാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും. എല്ലായ്പോഴും ദൈവാനുഗ്രഹം അനുഭവപ്പെടും.
അതുകൊണ്ടുതന്നെ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. പ്രണയപങ്കാളിക്കു നിസ്സാര കാര്യത്തെച്ചൊല്ലി തോന്നിയിരുന്ന സംശയവും തെറ്റിദ്ധാരണയുമൊക്കെ മാറും. സുഹൃത്തുക്കളിൽ നിന്നു സഹായമുണ്ടാകും. കുടുംബത്തിൽ നിന്നുള്ള എതിർപ്പു കുറയാനും സാധ്യതയുണ്ട്..