E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഇത്രയും സിംപിളായി വസ്ത്രം ധരിക്കുന്നവരെ പ്രേഷകർക്കിഷ്ടമല്ലേ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

anchor-dress
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രതിസന്ധികളിൽ പതറാത്തയാളും അപ്രതീക്ഷിത സംഭവങ്ങളെ നേരിടാൻ കരുത്തുള്ളയാളും ആയിരിക്കണം വാർത്താ അവതാരക. പ്രസന്നമായ മുഖഭാവത്തോടെ വാർത്തകളെ ജനങ്ങളിലെത്തിക്കുന്നയാൾ. എല്ലാ അവതാരകർക്കും ഈ ഗുണങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ചിക്കാഗോയിലെ ഒരു വാർത്താ അവതാരക അപ്രതീക്ഷിതമായ പ്രതികരണങ്ങളെ വിജയകരമായി നേരിട്ടു കരുത്ത് കാട്ടിയിരിക്കുന്നു. വിമർശിച്ചവർ നാണിച്ചുതലതാഴ്ത്തുംവിധം പ്രതികരിച്ചിരിക്കുന്നു. 

ഗർഭിണിയായ വാർത്താ അവതാരകയാണു താരം.മുമ്പു പലപ്പോഴും ധരിച്ചിട്ടുള്ള വസ്ത്രം തന്നെയാണ് ഗർഭത്തിന്റെ എട്ടാം മാസത്തിലും അവതാരക ധരിച്ചത്.പക്ഷേ അവതാരകയുടെ വീർത്ത വയറിന്റെ കാഴ്ച ആരോചകമാണെന്ന് അഭിപ്രായപ്പെട്ടു പ്രേക്ഷകരിൽ ചിലർ. വാർത്താ സംപ്രേഷണത്തിനുശേഷം ലഭിച്ച ഇ മെയിലുകളിൽനിന്നാണു ജനങ്ങളുടെ പ്രതികരണം അറിഞ്ഞത്. ഫോക്സ് 32 ൽ ഗുഡ് ഡേ ചിക്കാഗോ എന്ന പരിപാടി അവതരിപ്പിക്കുന്ന ക്രിസ്റ്റിൻ നിക്കോൾ തനിക്കു ലഭിച്ച ഇ മെയിലുകൾ വായിച്ച് അത്ഭുതപ്പെട്ടു. എങ്ങനെ അത്ഭുതപ്പെടാതിരിക്കും ? എട്ടുമാസം ഗർഭിണിയായ സ്ത്രീയെ സഹിക്കാൻ ചിലർക്കു കഴിയുന്നില്ലെന്ന്. ഞെട്ടിയെങ്കിലും നിഷേധ പ്രതികരണത്തിൽ തളരാതെ ക്രിസ്റ്റിൻ തന്റെ നിലപാടുകൾ ഫെയ്സ് ബുകിൽ വെളിപ്പെടുത്തി.

ഞാൻ ഈ വേഷം ഇതിനു മുമ്പും ധരിച്ചിട്ടുണ്ട്. എല്ലാ മാസവും ഒരിക്കൽ ഈ വേഷം അണിയാറുണ്ട്. ഇതിനുമുമ്പ് ഒരിക്കലും ആരും ഒരു എതിരഭിപ്രായവും പറഞ്ഞിട്ടില്ല.ഗർഭിണിയായാൽ മുൻപ് ഉപയോഗിച്ച വസ്ത്രങ്ങൾ അണിയരുതെന്നാണോ പറയുന്നത്. അത്ഭുതം തന്നെ. എന്റെ കാഴ്ച അരോചകമാണെന്ന് എഴുതിയ പ്രിയ സുഹൃത്തുക്കളെ നിങ്ങളുടെ സമയം നല്ല കാര്യങ്ങൾക്കായി വിനിയോഗിക്കൂ. 

ആരോടെങ്കിലും എന്തെങ്കിലും നല്ലതു പറയൂ. ആരെയെങ്കിലും അഭിനന്ദിക്കൂ. നല്ല ഒരു പ്രവൃത്തിയെങ്കിലും ചെയ്യൂ. അഭിനന്ദനങ്ങളും ആശംസകളും അറിയിച്ച സുഹൃത്തുകളുമുണ്ട്. അവരാണ് ഈ കഴിഞ്ഞ ആഴ്ചകളിലൊക്കെ എനിക്കു കരുത്തായത്. അവസാന ഘട്ടത്തിൽ ഇപ്പോൾ ഞങ്ങൾ എത്തിയിരിക്കുന്നു. ഗർഭകാലത്തും ഞാൻ ആരോഗ്യവതിയാണ്.വേദനകളോ സംഘർഷങ്ങളോ ഇല്ല. ഭർത്താവും മകനും ഞാനും ഞങ്ങളുടെ കുടുംബത്തിലെ നവാതിഥിക്കുവേണ്ടി കാത്തിരിക്കുന്നു.ഞങ്ങളുടെ കുടുംബയാത്രയിൽ ഞങ്ങൾക്കൊപ്പം പങ്കെടുത്ത വിമർശകരേ നന്ദി....

വിമർശകർക്കു വാക്കു കൊണ്ടു മറുപടി കൊടുത്തതിനുശേഷം ക്രിസ്റ്റീൻ മറ്റൊന്നുകൂടി ചെയ്തു. ചിലർ ആരോചകമെന്നു പറഞ്ഞ അതേ നീല വേഷം ധരിച്ച് അതിനു മുകളിൽ ഒരു വെള്ളസാരിയാൽ ദേഹമാകെ മൂടിയ ഒരു ചിത്രം പോസ്റ്റ് ചെയ്തിട്ടു ചോദിച്ചു: ഈ പ്രഭാതത്തിൽ ഇങ്ങനെ വേഷം ധരിച്ചു ജോലിക്കു പോയാലോ ? നന്നല്ലേ ? 

എങ്ങനെ ചിരിക്കാതിരിക്കും പ്രേക്ഷകർ. ഓടിയൊളിച്ചിരിക്കുമോ ക്രിസ്റ്റീന്റെ വിമർശകർ. 

ഒരു അവതാരകയെന്നതിനപ്പുറം ഏതു സാഹചര്യത്തെയും നേരിടാൻ കരുത്തുള്ളയാളാണു താനെന്നും ക്രിസ്റ്റീൻ നീക്കോൾ തെളിയിച്ചിരിക്കുന്നു. വായടച്ചു വിമർശകർ ക്രീസ്റ്റീന്റെ കുട്ടിക്കു വേണ്ടി കാത്തിരിക്കട്ടെ !