E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അടുത്ത രണ്ടാഴ്ച നിങ്ങൾക്കെങ്ങനെ? കാണിപ്പയ്യൂർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

biweekly-kanipayur.jpg.imag
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തിക 15 നാഴിക)

വാക്കും  പ്രവൃത്തിയും  ഫലപ്രദമാകും. കാര്യനിർ‍വഹണ ശക്തിയും ഉത്സാഹവും ഉന്മേഷവും വർധിക്കും. സുതാര്യതയുള്ള സമീപനത്താൽ വിമർശനങ്ങളെ അതിജീവിക്കാൻ സാധിക്കും. വിദേശ ബന്ധമുള്ള വ്യാപാര വിപണനങ്ങൾ തുടങ്ങുന്നതിനു ധാരണയാകും. ആത്മാർഥ സുഹൃത്തിന്റെ നിർദേശപ്രകാരം ഭൂമി വാങ്ങാൻ തീരുമാനിക്കും. പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. സത്യാവസ്ഥ അറിഞ്ഞു പ്രവർത്തിക്കുന്നതിനാൽ മിഥ്യാധാരണകൾ ഒഴിവാകും. വാക്തർക്കങ്ങളിൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കും. ആത്മവിമർശനം പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്നതിനു വഴിയൊരുക്കും. കുടുംബാംഗങ്ങളോടൊപ്പം ആചാരങ്ങളോടുകൂടി ഓണമാഘോഷിക്കാൻ അവസരമുണ്ടാകും. ഗൃഹപ്രവേശനകർമം മാറ്റി വയ്ക്കാനിടവരും.

കർക്കടകക്കൂറ്

(പുണർതം 15 നാഴിക, പൂയം, ആയില്യം)

കുടുംബാംഗങ്ങളുടെ തൃപ്തിക്കനുസരിച്ച്   തൊഴിൽ ക്രമീകരിക്കും. ജാഗ്രതയോടു കൂടിയ പ്രവർത്തനങ്ങൾ സൽകീർത്തിക്ക് വഴിയൊരുക്കും. ന്യായമായ ആവശ്യങ്ങൾക്ക് നിയമസഹായം തേടും. ആധ്യാത്മിക ആത്മീയ പ്രഭാഷണങ്ങൾ മനസ്സമാധാനത്തിന് വഴിയൊരുക്കും. വിദൂരപഠനത്തിന് പ്രവേശനം ലഭിക്കും. തൊഴിൽമേഖലകളിൽ പുരോഗതിയുണ്ടാകും. നിരവധി കാര്യങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കാൻ സാധിക്കും. പുതിയ ഗൃഹം വാങ്ങാൻ ധാരണയാകും. അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടാനുള്ള ആത്മവിശ്വാസമുണ്ടാകും. വിദ്യാർഥികൾക്കും ഗവേഷകർക്കും  അനുകൂല അവസരങ്ങൾ  വന്നുചേരും. ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്യും.

എടവക്കൂറ്

(കാർത്തിക 45 നാഴിക, രോഹിണി,മകയിരം 30 നാഴിക)

മനസ്സിനിണങ്ങിയ പ്രവർത്തന മേഖലകളിൽ പ ങ്കുചേരും. ഈശ്വരപ്രാർഥനകളാൽ ആഗ്രഹസാഫ ല്യമുണ്ടാകും. കുടുംബത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. വിദഗ്ധ നിർദേശം സ്വീകരിച്ച്  പുതിയ ആവിഷ്കരണശൈലി  അവലംബിക്കും.  പ്രശസ്തിയും പദവിയും വർധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിശ്വാസയോഗ്യമായ മേഖലകളിൽ പണം മുടക്കും. അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അതിജീവിക്കുവാനുള്ള ആത്മവിശ്വാസമുണ്ടാകും. നിസ്സാരചിന്തകളാൽ രോഗമുക്തി കൈവരും. സഹപാഠികളെ കാണാനും ഗതകാലസ്മരണകൾ പങ്കുവയ്ക്കാനും അവസരമുണ്ടാകും. വർഷങ്ങൾക്കു ശേഷം ജന്മനാട്ടിൽ  പുത്രപൗത്രാദികളോടൊപ്പം ഓണമാഘോഷിക്കാൻ  അവസരമുണ്ടാകും. വസ്തുവിൽപന സാധ്യമാകും.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രം 15 നാഴിക)

ഗുരുകാരണവന്മാർ  അനുവർത്തിച്ചു വരുന്ന പാ ത പിൻതുടരാൻ  തയാറാകും. മക്കളുടെ ആവശ്യങ്ങൾക്കായി അവധിയെടുക്കും. പുതിയ തൊഴിലവസരം വന്നുചേരും. പദ്ധതി ആസൂത്രണ വിഭാഗത്തിൽ  ഉൾപ്പെട്ടതിനാൽ ആത്മാഭിമാനം ഉണ്ടാകും. വർഷങ്ങള്‍ക്കു മുമ്പു വാങ്ങിയ ഭൂമി വിൽക്കാൻ തീരുമാനിക്കും. നിക്ഷേപ സമാഹരണത്തിൽ ലക്ഷ്യ പ്രാപ്തി നേടും. സഹജമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമുണ്ടാകും. അബദ്ധങ്ങളിൽ നിന്നു സുഹൃത്തിനെ രക്ഷപ്പെടുത്താൻ സാധിക്കും. ഹ്രസ്വകാല പാഠ്യപദ്ധതിക്ക് ചേരും. നിശ്ചയദാർഢ്യത്തോടു കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. അമിതവ്യയം  നിയന്ത്രിക്കണം.  സഹപ്രവർത്തകരെയും കീഴ്ജീവനക്കാരെയും ഉൾപ്പെടുത്തി ഓണാഘോഷം വിപുലമാക്കാൻ അവസരമുണ്ടാകും.

മിഥുനക്കൂറ്

(മകയിരം 30 നാഴിക, തിരുവാതിര, പുണർതം)

വിജ്ഞാനം ആർജിക്കാനും  പകർന്നുകൊടുക്കാനും അവസരമുണ്ടാകും. പഠിച്ച വിദ്യയോടനുബന്ധമായ  ഉദ്യോഗത്തിന് നിയമനാനുമതി  ലഭിക്കും.  വ്യവസ്ഥകൾ പാലിക്കും.  പ്രായോഗിക വിജ്ഞാനം പ്രവർത്തനക്ഷമതയ്ക്കു വഴിയൊരുക്കും. ജീവിതപങ്കാളിയുടെ സാന്ത്വന സമീപനം മാനസിക അസ്വാസ്ഥ്യങ്ങളെ അതിജീവിക്കാൻ ഉപകരിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് പൂർവിക സ്വത്ത് ഭാഗം വയ്ക്കാൻ തയാറാകും. നഷ്ടസാധ്യതകളെ വിലയിരുത്തി വ്യാപാരം നിർത്തിവയ്ക്കാൻ തീരുമാനിക്കും. പുണ്യതീർഥ ഉല്ലാസ വിനോദയാത്രകൾക്ക് അവസരമുണ്ടാകും. പ രീക്ഷയിൽ നിർണായക തീരുമാനങ്ങൾക്ക് വിദഗ്ധ നിർദേശം തേടും. ഓണാഘോഷങ്ങളുടെ ഭാഗമായി  അന്നവസ്ത്രദാനാദികളിൽ സർവാത്മനാ സഹകരിക്കും.

കന്നിക്കൂറ്

(ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)

നിരവധി വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. ഉത്തരവാദിത്തങ്ങൾ ചെയ്തു തീർക്കു ന്നതിനാൽ മേലധികാരികളിൽ നിന്ന് അനുമോദനങ്ങൾ കേൾക്കാനിടവരും. വാഹന ഉപയോഗത്തിൽ വളരെ സൂക്ഷിക്കണം. മംഗളകർമങ്ങളിൽ പങ്കെടുക്കാനും ഉന്നതരെ പരിചയപ്പെടാനും സാഹചര്യമുണ്ടാകും.അധികചെലവ് നിയന്ത്രിക്കുന്നതിനാൽ നീക്കിയിരിപ്പ് ഉണ്ടാകും. വ്യവസായം നവീകരിക്കാൻ തീരുമാനിക്കും.  മാതാപിതാക്കളുടെ ആവശ്യങ്ങൾ  പരിഗണിക്കും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. വ്യത്യസ്തമായ ആശയങ്ങൾക്ക് വിദഗ്ധ നിർദേശം തേടും. ജാമ്യം നിൽക്കുന്നതും പണം കടം കൊടുക്കുന്നതും അബദ്ധമാകും. ആചാരാനുഷ്ഠാനങ്ങളോടു കൂടി ഓണമാഘോഷിക്കും.  

തുലാക്കൂറ്

(ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)

വ്യവസ്ഥകൾ പാലിക്കാൻ അഹോരാത്രം പ്രവർത്തിക്കും. അർഥവത്തായ ആശയങ്ങൾ അ നുകൂല സാഹചര്യങ്ങൾക്ക് വഴിയൊരുക്കും. വ്യത്യസ്തമായ ആശയങ്ങൾക്ക്  വിദഗ്ധ നിർദേശം േതടും. ഭൂമി വാങ്ങാൻ പ്രാഥമിക സംഖ്യ കൊടുത്ത് കരാറെഴുതും. ഗൗരവമുള്ള വിഷയങ്ങൾ നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ സാധിക്കും. വരവും ചെലവും തുല്യമായിരിക്കും. അവ്യക്തമായ പണമിടപാടുകളിൽ നിന്നും പിന്മാറും. വ്യാപാര സ്ഥാപനങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താൻ തയാറാകും.  ആശ്രയിച്ചു വരുന്നവർക്ക് അഭയം നൽകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ സൗഖ്യവും ഉണ്ടാകും.  ചില സാഹചര്യങ്ങളാൽ ഓണാഘോഷം ഉപേക്ഷിച്ച് പൊതുപ്രവർത്തനങ്ങളിൽ ഏർ പ്പെടും.  വിനോദയാത്രകളിൽ വാഹന ഉപയോഗത്തിൽ വളരെ സൂക്ഷ്മത വേണം.

മകരക്കൂറ്

(ഉത്രാടം 45 നാഴിക, തിരുവോണം,                   

അവിട്ടം 30 നാഴിക)

ഒൗദ്യോഗിക പരിശീലനം പുതിയ ആശയങ്ങൾക്ക് വഴിയൊരുക്കും. മംഗളകർമങ്ങൾക്ക് നേതൃത്വം നൽകാനിടവരും.  കുടുംബത്തിലെ ഭക്തി അന്തരീക്ഷം ആശ്വാസത്തിനു വഴിയൊരുക്കും. സമാന ചിന്താഗതിയിലുള്ളവരുമായി സംസർഗത്തിലേർപ്പെടുവാൻ അവസരമുണ്ടാകും. ദേവാലയദർശനത്താൽ മനസ്സമാധാനമുണ്ടാകും. അവഗണിക്കപ്പെടുന്ന കാര്യങ്ങൾ പരിഗണിക്കപ്പെടുന്നതിനാൽ ആശ്വാസമാകും. ഭരണസംവിധാനത്തിലെ അപാകതകൾ പരിഹരിച്ചതിൽ അനുമോദനങ്ങൾ വന്നുചേരും. വരവും ചെലവും തുല്യമായിരിക്കും. സഹപ്രവർത്തകരുടെ സഹകരണമുണ്ടാകും.   

വൃശ്ചികക്കൂറ്

(വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)

പാരമ്പര്യ വിജ്ഞാനം അടുത്ത തലമുറയിലുള്ളവർക്ക് പകർന്നുകൊടുക്കാൻ തയാറാകും. കർമമേഖലകളിൽ പ്രതീക്ഷിച്ചതിലുപരി പുരോഗതിയുണ്ടാകും. സേവന സാമർഥ്യത്താൽ സർവകാര്യ വിജയം നേടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആഗ്രഹ സാഫല്യത്താൽ  ആത്മനിർവൃതിയുണ്ടാകും. പ്രലോഭനങ്ങളിൽ അകപ്പെടരുത്. സമ്മാനപദ്ധതികളിൽ വിജയിക്കും. സുവ്യക്തമായ നിലപാട് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ ഉപകരിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാകും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. പുതിയ ഗൃഹത്തിൽ പുത്ര പൗത്രാദികളോടൊപ്പം ഓണമാഘോഷിക്കാൻ അവസരമുണ്ടാകും.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം 15 നാഴിക)

ആരോഗ്യം തൃപ്തികരമായിരിക്കും.  ജാഗ്രതയോടു കൂടി പ്രവർത്തിക്കാനുള്ള മാനസിക അവസ്ഥ സംജാതമാകും. അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. ഗൃഹനിർമാണം  പുനരാരംഭിക്കും. കടംകൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. ഭൂരിപക്ഷാഭിപ്രായം മാനിക്കുന്നതിനാൽ സംതൃപ്തി തോന്നും.  അശ്രദ്ധകൊണ്ട് വീഴ്ചയ്ക്ക് സാധ്യതയുണ്ട്.  തൊഴിൽമേഖലകളോടു ബന്ധപ്പെട്ട് ദൂരയാത്രയ്ക്ക് യോഗമുണ്ട്. ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാൻ കഴിയും. അന്യദേശത്തു വസിക്കുന്ന പുത്ര പൗത്രാദികൾ വന്നുചേരുന്നതിനാൽ ആശ്വാസമുണ്ടാകും. ഉന്നതരുടെ നേതൃത്വത്തിൽ ഓണാഘോഷം വിപുലമാക്കാൻ സാധിക്കും.

മീനക്കൂറ്

(പൂരുരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി)

മികച്ച പ്രവർത്തനം കാഴ്ച വയ്ക്കാൻ അ ഹോരാത്രം പ്രവർത്തിക്കും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ വ്യാപൃതനാകുമെങ്കിലും തർക്കത്തിനു പോകരുത്. ഉദ്യോഗമന്വേഷിച്ചുള്ള  വിദേശയാത്ര സഫലമാകും. പുതിയ വ്യാപാര വ്യവസായങ്ങൾ തുടങ്ങുന്നതിനെപ്പറ്റി പുനരാലോചിക്കും.  സാമ്പത്തിക നേട്ടമുണ്ടാകുമെങ്കിലും നിയമപരമല്ലാത്ത പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുകയാണ് നല്ലത്. വർഷങ്ങൾക്കുശേഷം ജന്മനാട്ടിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. സുതാര്യതയുള്ള പ്രവർത്തനങ്ങളാൽ എതിർപ്പുകളെ അതിജീവിക്കാനാകും. ഭൂമി വിൽപനയ്ക്ക് കാലതാമസമുണ്ടാകും

കുംഭക്കൂറ്

(അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45  നാഴിക)

സുദീർഘമായ ചർച്ചയിലൂടെ സങ്കീർണമായ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തും.  ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. പ്രത്യേക വായ്പാപദ്ധതിയിലൂടെ പണം സ്വരൂപി ച്ച് കാർഷിക മേഖല പുനരുജ്ജീവിപ്പിക്കും. ആത്മാർഥതയില്ലാത്ത ജോലിക്കാരെ പിരിച്ചുവിട്ട്  കർമോത്സുകരായവരെ നിയമിക്കും. ഉത്സവാഘോഷങ്ങൾ, മംഗളകർമങ്ങൾ തുടങ്ങിയവയ്ക്ക് നേതൃത്വം നൽകും. അവധിയെടുത്ത് കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമാകും. പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്യാൻ സുഹൃത് ‌സഹായം തേടും. അവധി ലഭിക്കാത്തതിനാൽ സുഹൃത്തുക്കളോടൊപ്പം അന്യനാട്ടിൽ ഓണമാഘോഷിക്കുവാനിടവരും.

Read more: Download yearly horoscope, Soul mate, Malayalam Panchangam, Feng Shui Tips in Malayalam, Astrology Tips in Malayalam