E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഇൗ ആഴ്ച മേടക്കൂറുകാർക്ക് സാമ്പത്തികനില മെച്ചപ്പെടുമോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

weekly-prediction-deshikam
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

സാമ്പത്തികനില മെച്ചപ്പെടും. അൽപം കാര്യതടസ്സം അനുഭവപ്പെടാവുന്നതാണ്. കുടുംബത്തിൽ നിന്നും പല നേട്ടങ്ങൾ പ്രതീക്ഷിക്കാം. വ്യാപാരത്താൽ മികച്ചനേട്ടം കൈവരിക്കാൻ സാധിക്കും. സിനിമാനാടക കഥാകൃത്തുകൾക്ക് അനുഗ്രഹീത സമയമാണ്. ഉപരിപഠനത്തിനായി വിദേശത്ത് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. അൽപം അലസത അടിക്കടിയുണ്ടാകും. സർക്കാർ ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരാൽ ചില പ്രശ്നങ്ങളുണ്ടാകും. വിവാഹം അന്വേഷിക്കുന്നവർക്ക് അൽപം തടസ്സം നേരിടാവുന്നതാകുന്നു. സഹോദരഐക്യം കുറയും. ഗൃഹം നിർമ്മിക്കാം. അഗ്നി സംബന്ധമായും ലോഹങ്ങളാലും തൊഴിൽ അഭിവൃദ്ധിയുണ്ടാകും. രക്തസമ്മർദ്ദം അധികപ്പെടാതെ ശ്രദ്ധിക്കുക.

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

തൊഴിലഭിവൃദ്ധിയുടെ സമയമാണ്. ഉന്നതസ്ഥാനപ്രാപ്തിയുണ്ടാകും. നല്ല മാർക്കോടുകൂടി വിദ്യാർത്ഥികൾ വിജയിക്കും. ബന്ധുക്കളുമായി സഹകരിക്കും. സഹോദരഐക്യം കുറയും. സ്വന്തമായി തൊഴിൽ ചെയ്യുന്നവര്‍ക്ക് മികച്ചലാഭം കൈവരിക്കാൻ സാധിക്കും. ആൺസന്താനങ്ങൾക്ക് അത്ര നന്നല്ല. കുടുംബത്തിൽ നിന്നും മാറി താമസിക്കാവുന്നതാണ്. അടിക്കടി യാത്ര ചെയ്യാൻ ഇഷ്ടപ്പെടും. സര്‍ക്കാരിൽനിന്നും ആനുകൂല്യങ്ങൾ ലഭ്യമാകുന്നതായിരിക്കും. കീഴ്തരമായ പ്രവൃത്തികൾ ചെയ്യും. വിവാഹതടസ്സം അനുഭവപ്പെടാം. പൂർവ്വിക ഭൂസ്വത്തുക്കൾ വിൽക്കാവുന്നതാണ്. പിതാവിന് ഹൃദയസംബന്ധമായി രോഗം വരാവുന്നതാണ്. ജലത്താൽ ചില രോഗങ്ങളും ധനനഷ്ടവും വന്നുചേരും.

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

ഭാഗ്യലബ്ധിയും ധനവരവും പ്രതീക്ഷിക്കാം. വിദ്യാഭ്യാസ പുരോഗതിക്കുള്ള സമയമാണ്. അനുയോജ്യമല്ലാത്തവരുടെ ഹിതാനുസരണം പ്രവർത്തിക്കും. സുഹൃത്തുക്കളാൽ ധനനഷ്ടം ഉണ്ടാകും. അഗ്നിസംബന്ധമായും ലോഹങ്ങളാലും വ്യാപാരം വർദ്ധിക്കും. സ്വർണ്ണം, വെള്ളിക്കടകളിൽ വ്യാപാരം വര്‍ദ്ധിക്കും. വെള്ളിക്കടകളിൽ അധികം ആളുകൾ വന്നുചേരും. കുടുംബത്തിൽ നിന്നും സൗജന്യം ലഭ്യമല്ല. സഹിഷ്ണതാശക്തിയുണ്ടാകും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കും. മാതാവിനും ഭാര്യയ്ക്കും അനുകൂല സമയമാണ്. സന്താനങ്ങൾക്ക് വിവാഹം തീർച്ചപ്പെടുക, ഉദ്യോഗം ലഭിക്കാവുന്നതാണ്. ഗുരുക്കളെ സന്ദർശിക്കും. പലരാലും പ്രശംസിക്കപ്പെടും. വിദേശത്തുനിന്നും ശുഭവാർത്തകൾ കേൾക്കാനുള്ള സന്ദർഭം ഉണ്ടാകും.

കർക്കടകക്കൂറ്

(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

ഉന്നതമായ ജീവിതപ്രാപ്തിയാണ്. മനോതത്വപരമായി പഠിക്കാവുന്നതാണ്. മനോചഞ്ചലം ഉണ്ടാകും. മാതാവിന്റെ കാര്യങ്ങളിൽ ശ്രദ്ധ കുറയും. നേരായ ചിന്തനകൾ ഉണ്ടാകുന്നതല്ല. അൽപം അധൈര്യമുണ്ടാകും. സഹോദരങ്ങൾ പരസ്പരം സഹായ സഹകരണങ്ങൾ ഉണ്ടാകുന്നതല്ല. ബന്ധുക്കളുടെ ഉപദേശം കേൾക്കുന്നതല്ല. അടിമയെപ്പോലെ ജോലി ചെയ്യും. അൽപം അധൈര്യമുണ്ടാകും. ശരീരത്തിൽ അടിപ്പെടാനുള്ള സന്ദർഭം കാണുന്നു. നൃത്ത സംഗീതം മറ്റു കലാമത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. സ്ത്രീ സൗഹൃദബന്ധത്താൽ ചില കാര്യസാധ്യതയുണ്ടാകും. അൾസർ, ഉദരസംബന്ധമായ രോഗം വരും. മാതൃകുടുംബത്തിൽ നിന്നും മാറിതാമസിക്കാവുന്നതാണ്. പുസ്തകം എഴുതുന്നവർക്ക് പ്രശസ്തിയും പുരസ്കാരവും പ്രതീക്ഷിക്കാം.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

ഭാഗ്യലബ്ധിയും പ്രശസ്തിയും പ്രതീക്ഷിക്കാം. പലരൂപത്തിലും ഭാഗ്യം വന്നുചേരും. ശയനസുഖം, ധനലാഭം ലഭിക്കാവുന്നതാണ്. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് ഭൃത്യന്മാർ ലഭിക്കാതെ വിഷമിക്കും. കാര്യതടസ്സം അനുഭവപ്പെടും. വാഹനം മാറ്റി വാങ്ങാവുന്നതായിരിക്കും. സകലവിധ സന്തോഷങ്ങളുടെയും സമയമായി കാണുന്നു. പല രാജ്യങ്ങളെകുറിച്ചും ജനങ്ങളെകുറിച്ചും അറിയാൻ സാധിക്കും. ശത്രുക്കളെ പരാജയപ്പെടുത്തും. വ്യാപാരത്തിൽ അറിവ് വർദ്ധിക്കും. വ്യാപാരത്തിൽ മികച്ചനേട്ടം കൈവരിക്കാൻ സാധിക്കും. കുടുംബത്തിൽ നിന്നും മാറി താമസിക്കാം. വിദേശമലയാളികൾക്ക് പലവിധ നേട്ടങ്ങളും ലഭ്യമാകും. സിവിൽ സംബന്ധമായി പഠിക്കുന്നവർക്ക് അനുകൂല സമയമാണ്.

കന്നിക്കൂറ്

(ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

ബാങ്ക്, മറ്റ് പോസ്റ്റൽ വകുപ്പുകളിൽ ജോലിക്കായി പരിശ്രമിക്കാവുന്നതാണ്. സൽപ്രവൃത്തികൾ ചെയ്യും. മതാഭിമാനം ഉണ്ടാകും. എന്നാൽ കോപം വർദ്ധിക്കുന്നതാണ്. സാമർത്ഥ്യവും കഴിവും ഉപയോഗിച്ച് എല്ലാകാര്യങ്ങളിലും വിജയം കൈവരിക്കും. സ്വന്തമായി സ്ഥാപനങ്ങൾ ഉള്ളവർക്ക് തിരികെ ലഭിക്കാനുള്ള ധനം വന്നുചേരും. അംഗസംഖ്യ വർദ്ധിക്കും. ധാരാളം ധനപഴക്കം ഉണ്ടാകും. ദമ്പതികളിൽ സ്വരച്ചേർച്ചക്കുറവ് ഉണ്ടാകാനിടയുണ്ട്. ചിലർക്ക് അൽപം നഷ്ടം വരുമെങ്കിലും കഠിനമായി പ്രയത്നിച്ച് ശരി ചെയ്യും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. പിതാവിനാൽ മാനസിക വൈഷമ്യം ഉണ്ടാകും. ദാനധർമ്മങ്ങൾ ചെയ്യും എന്നാൽ അന്യർക്ക് സംതൃപ്തി നൽകുന്നതല്ല.

തുലാക്കൂറ്

(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

ധനാഭിവൃദ്ധിയും പ്രശസ്തിയും പ്രതീക്ഷിക്കാം. ആത്മാർത്ഥതയുള്ള ഉപദേശകർ വന്നുചേരും. ശരീരബലവും മനോബലവും ലഭിക്കും. സംരക്ഷണവകുപ്പിൽ ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. അന്യരാൽ അസൂയപ്പെടുന്ന അളവിൽ പുരോഗതിയുണ്ടാകും. വലിയ മനുഷ്യരാൽ പ്രശംസിക്കപ്പെടും. ചുറുചുറുപ്പായി എല്ലാജോലികളും ചെയ്തു തീർക്കും. പിതാവിന് ഹൃദയസംബന്ധമായി രോഗം വരാനിടയുണ്ട്. സഹോദരങ്ങളാൽ വൈഷമ്യം ഉണ്ടാകും. വിനോദയാത്രയ്ക്കുള്ള സന്ദർഭം വന്നുചേരും. സുഹൃത്തുക്കൾക്കായി ധാരാളം ധനം ചെലവഴിക്കുകയും അവരാൽ അപകീർത്തിയും വരാവുന്നതാണ്. യന്ത്രശാലകളിൽ വരുമാനം വർദ്ധിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും.

വൃശ്ചികക്കൂറ്

(വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

തൊഴിലഭിവൃദ്ധിയുണ്ടാകും. വാഹനങ്ങൾ വ്യാപാരം ചെയ്യുക നിമിത്തം ധാരാളം ധനം വന്നുചേരും. കാർ വർക്ക്ഷോപ്പുകളിൽ വളരെയധികം ജോലി ലഭിക്കുന്നതാണ്. നവദമ്പതികൾക്ക് പുത്രലബ്ധിക്കുള്ള സമയമായി കാണുന്നു. ശത്രുക്കളെ പരാജയപ്പെടുത്തുന്നതായിരിക്കും. സ്ഥലം മാറി താമസിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സമയമാണ്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. സന്താനങ്ങള്‍ക്ക് വിവാഹം അന്വേഷിക്കുന്നവർക്ക് തീർച്ചപ്പെടാനുള്ള സന്ദർഭം കാണുന്നു. എല്ലാ നിലകളിലും കഴിവും സാമർത്ഥ്യവും പ്രകടിപ്പിക്കും. അതിഥികളെ സൽക്കരിക്കും. കൈകാലുകൾക്ക് വേദന അനുഭവപ്പെടുന്നതായിരിക്കും. മാനസികവൈഷമ്യം അനുഭവപ്പെടുന്നതാണ്.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. നേരായ ചിന്തകളും പ്രവൃത്തിയും ആയിരിക്കും. മാതാപിതാക്കളെ പ്രശംസിക്കും. സാമർത്ഥ്യമായി എല്ലാ പ്രവൃത്തികളും ചെയ്തു തീർക്കും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കും. സ്വന്തമായി കോൺട്രാക്റ്റ്, മറ്റു തൊഴിലുകൾ ചെയ്യുന്നവര്‍ക്ക് അധികലാഭം ലഭ്യമാകുന്നതാണ്. ലോകത്തിലുള്ള എല്ലാവിധ സുഖങ്ങളും ലഭ്യമാകുന്നതാണ്. മോഷ്ടാക്കളാൽ ഭയം അനുഭവപ്പെടും. ഗൃഹം നിർമ്മിക്കാൻ ഉചിതമായ സമയമായി കാണുന്നു. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. അൽപം കടം വരാവുന്നതാണ്. ദമ്പതികളിൽ അഭിപ്രായ ഭിന്നതയുണ്ടാകും. പ്രമേഹരോഗികൾക്ക് രോഗം മൂർച്ഛിക്കുന്നതായിരിക്കും.

മകരക്കൂറ്

(ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

ഉന്നതസ്ഥാനപ്രാപ്തിയും മാനസികസന്തോഷത്തിന്റെയും സമയമാണ്. മന്ത്രിസഭാ അംഗങ്ങൾക്ക് സ്ഥാനപ്രാപ്തിയും ജനസ്വാധീനതയും ലഭിക്കുന്നതായിരിക്കും. അതിഥികളെയും ബ്രാഹ്മണരെയും സൽക്കരിക്കും. സന്താനഭാഗ്യവും വിദ്യാഭ്യാസ പുരോഗതിയും പ്രതീക്ഷിക്കാവുന്നതാണ്. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കുന്നതായിരിക്കും. ചില കാര്യങ്ങൾക്ക് തടസ്സം അനുഭവപ്പെടുന്നതാണ്. കമ്പനി ഉദ്യോഗസ്ഥർക്ക് ചില നേട്ടങ്ങൾ ലഭിക്കുന്നതായിരിക്കും. പഠനത്തിനായി വിദേശത്ത് ആഗ്രഹിക്കുന്നവർക്ക് പ്രവേശനം ലഭിക്കുന്നതാണ്. സുഹൃത്തുക്കളാൽ ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം. വാഹനം, വസ്തുക്കൾ വാങ്ങാൻ അഡ്വാൻസ് കൊടുക്കാവുന്നതാണ്.

കുംഭക്കൂറ്

(അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് പരീക്ഷ എഴുതുന്നവർക്ക് ലഭിക്കാനുള്ള സാധ്യത കാണുന്നു. ശാസ്ത്രജ്ഞാനം വരാവുന്നതാണ്. ഉന്നതസ്ഥാനം ലഭിക്കുന്നതാണ്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. ധൈര്യവും പ്രശസ്തിയും വന്നുചേരും. വിദേശത്തുനിന്നും ശുഭവാർത്തകൾ ശ്രവിക്കാനുള്ള സന്ദർഭം കാണുന്നു. മാതുലന്മാരാൽ മാനസികവൈഷമ്യവും വരാനിടയുണ്ട്. പ്രേമിതാക്കൾക്ക് വിവാഹം നടക്കാവുന്നതാണ്. പുരുഷന്മാർക്ക് സ്ത്രീകളാൽ മനോചഞ്ചലം ഉണ്ടാകും. സ്വന്തമായി തൊഴിൽ ചെയ്യുന്നവര്‍ക്ക് അൽപം തടസ്സം അനുഭവപ്പെടുന്നതായിരിക്കും. സുഹൃത്തുക്കൾക്കായി ധാരാളം ധനം ചെലവഴിക്കും. രക്തസമ്മർദ്ദം മൂലം രോഗം വരാനിടയുണ്ട്.

മീനക്കൂറ്

(പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

കോളജ് അധ്യാപകർ, പട്ടാളമേധാവി മുതലായ ഉയർന്ന തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. സർക്കാർ ഉദ്യോഗസ്ഥരിൽ ചിലർക്ക് സഹപ്രവർത്തകരാൽ മാനസിക വിഷമം ഉണ്ടാകും. ബന്ധുക്കളുമായും സഹപ്രവർത്തകരാലും പലവിധ നന്മകൾ പ്രതീക്ഷിക്കാം. അൽപം അലസതയുണ്ടാകും. അരി, ധാന്യങ്ങൾ മൊത്ത ചില്ലറ വ്യാപാരത്താൽ അധികലാഭം ലഭ്യമാകുന്നതാണ്. ഭാര്യയാലും സന്താനങ്ങളാലും മാനസികസന്തോഷം ലഭിക്കുന്നതായിരിക്കും. അന്യർക്ക് ശല്യം കൊടുക്കുന്നതാണ്. നഴ്സ്, ബിഇ മുതലായ പഠനക്കാർക്ക് വിദേശത്ത് പോകാനുള്ള അവസരം വന്നുചേരും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയം കൈവരിക്കാൻ സാധിക്കും.

 

Read more: Download yearly horoscope, Soul mate, Malayalam Panchangam, Feng Shui Tips in Malayalam, Astrology Tips in Malayalam