മുപ്പത് വയസ്സുള്ള അവിവാഹിതയായ യുവതിയുടെ ഗർഭപാത്രത്തിൽ നിന്നും ഡോക്ടർമാർ നീക്കം ചെയ്തത് 50 മുഴകൾ. വർഷങ്ങളായുള്ളകടുത്ത ആർത്തവവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയതായിരുന്നു അവർ.
അരുണാചൽ പ്രദേശിലെ ഇട്ടാനഗർ രാമകൃഷ്ണ മിഷൻ ആശുപത്രിയിൽ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. പോസ്റ്റിങ് ഹയാങിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. പരിശോധനയിൽ മിയോമസ്(Myomas) എന്നറിയപ്പെടുന്ന അർബുദ കാരണമല്ലാത്ത ട്യൂമറുകളാണ് യുവതിയുടെ ഗർഭപാത്രത്തിൽ ഉള്ളതെന്നു കണ്ടെത്തി. അവിവാഹിതയായതിനാൽത്തന്നെ ഗർഭപാത്രം സംരക്ഷിച്ചുകൊണ്ടുള്ള Myomectomy എന്ന ശസ്ത്രക്രിയയാണ് നടത്തിയത്.