E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഡയാന രാജകുമാരി രണ്ടുവാച്ചുകൾ ധരിച്ചതിനു പിന്നിലെ രഹസ്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

princess-diana ഡയാന രാജകുമാരി
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്വപ്നസന്നിഭമായ കണ്ണുകൾ. ജീവിതത്തോടു തീരാത്ത കൊതിയുള്ള കണ്ണുകൾ. വെറുതെ നോക്കി നോക്കിയിരുന്നാലും ഒരു നിമിഷവും നഷ്ടമല്ലെന്നു ബോധ്യപ്പെടുത്തുന്ന നിലാവിന്റെ നീലക്കണ്ണുകൾ. ഓർമയിൽ നഷ്ടബോധം ഉണർത്തി ദുരന്തതീവ്രത ബോധ്യപ്പെടുത്തുന്നുണ്ട് ആ കണ്ണുകളുടെ ഉടമയെക്കുറിച്ചുള്ള ഓരോ വാർത്തയും. പെയ്തു തീരാത്ത മഴ പോലെ, പാടിത്തീരാത്ത അനുരാഗഗാനം പോലെ ചരിത്രത്തിൽനിന്നു വർത്തമാനത്തിലേക്ക് ഉയർന്നുവരുന്നു ഡയാന. ലോകത്തിന്റെ പ്രിയപ്പെട്ട രാജകുമാരി. അംഗീകൃത ദാമ്പത്യത്തിലെ താളപ്പിഴകളെക്കുറിച്ചും വിലക്കപ്പെട്ട പ്രണയത്തെക്കുറിച്ചും അകാലത്തിൽ നഷ്ടപ്പെട്ട കാമുകനെക്കുറിച്ചും രഹസ്യമായി പറഞ്ഞ വാക്കുകൾ പരസ്യമാക്കി അടുത്തിടെയും ഇംഗ്ലണ്ടും ലോകവും ഡയാനയെ ഓർമിച്ചു. ആഘോഷിച്ചു. 

പ്രത്യേകതകളേറെയുണ്ടായിരുന്ന ആ രാജകുമാരിയുടെ ജീവിതത്തിലെ അറിയപ്പെടാത്ത ഒരേട് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു. എത്ര വായിച്ചാലും മടുക്കാത്ത ഡയാനയുടെ ജീവിതത്തിലെ ഒരു രഹസ്യം കൂടി ചുരുളഴിയുന്നു. ലിയനാര്‍ഡോ ഡാവിഞ്ചി അനശ്വരമാക്കിയ മോണാലിസയുടെ പുഞ്ചിരിയുടെ നിഗൂഢതയുണ്ട് ഡയാനയുടെ ജീവിതത്തിന്. അവർ ധരിച്ച വസ്ത്രങ്ങൾക്ക്. ആഭരണങ്ങൾക്ക്. ഡയാനയുടെ ഓരോ വേഷത്തിനും പറയാനുണ്ട് ഒത്തിരി കഥകൾ. പ്രണയത്തിന്റെയും സ്നേഹത്തിന്റെയും വിരഹത്തിന്റെയും സുന്ദരകഥകൾ. ചാൾസ് രാജകുമാരനുമായുള്ള വിവാഹത്തിന്റെയന്ന് ഡയാന അണിഞ്ഞ വേഷം ശുഭമൂഹുർത്തത്തിനുവേണ്ടി ലോകത്തെ ഏറ്റവും പ്രശസ്തരായ ഡിസൈനർമാർ തയ്യാറാക്കിയതായിരുന്നില്ല. ഡയാനയുടെ സഹോദരി വിവാഹത്തിന് ഉപയോഗിച്ച അതേ അലങ്കാര വസ്ത്രം. 

ഡയാന വില്യം രാജകുമാരനു ജൻമം നൽകിയപ്പോൾ ചാൾസ് രാജകുമാരൻ നൽകിയ സമ്മാനത്തിനുമുണ്ട് പ്രത്യേകത. മകന്റെ പേര് കൊത്തിയ ഒരു നെക്‌ലേസ്. ഇപ്പോൾ വെളിപ്പെട്ടിരിക്കുന്ന രഹസ്യം ഡയാനയുടെ വാച്ചിനെക്കുറിച്ച്.  ചാൾസ് രാജകുമാരൻ പങ്കെടുത്ത ഒരു പോളോ മൽസരം കാണാനെത്തിയ ഡയാനയുടെ ഇരുകൈകളിലുമുണ്ടായിരുന്നു വാച്ചുകൾ. എന്തിനായിരുന്നു ആ രണ്ടു വാച്ചുകൾ ?  

അന്നു ഡയന പ്രണയത്തിലായിരുന്നു. ചാൾസ് രാജകുമാരനുമായി. മേരി ക്ലെയറാണു ഡയാനയുടെ വാച്ചിന്റെ രഹസ്യം ഇപ്പോൾ വെളിപ്പെടുത്തുന്നത്. ഡയാനയുടെ ഒരുകയ്യിലെ സ്വർണവാച്ച് രാജകുമാരിയുടെ സ്വന്തം തന്നെയായിരുന്നു. അതിൽ പ്രത്യേകതയൊന്നുമില്ല. ലെതറിന്റെ സ്ട്രാപ് ചുറ്റിയ വലിയ വാച്ചാകട്ടെ ചാൾസ് രാജകുമാരന്റെ പ്രണയസമ്മാനവും. അന്നു ഡയാന ആ വലിയ വാച്ച് ധരിച്ചതു രാജകുമാരനുവേണ്ടിയായിരുന്നു. പോളോ മൽസരത്തിൽ തന്റെ പ്രിയപ്പെട്ട കാമുകന്റെ വിജയത്തിനുവേണ്ടി. 

കൂടുതൽ വായനയ്ക്ക്