ആരുടെയും ഹൃദയം നിലച്ചു പോകുന്ന ദൃശ്യങ്ങളാണ് ആ സിസിടിവി ഫൂട്ടേജിലൂടെ പുറത്തു വന്നത്. ബേബിപ്രാമിലിരുന്ന കുഞ്ഞ് അബദ്ധത്തിൽ പ്ലാറ്റ്ഫോമിൽ നിന്ന് റെയിൽവേട്രാക്കിലേക്കു വീഴുന്നതും. ട്രാക്കിലൂടെ ഉരുണ്ടു നീങ്ങുന്ന ബേബിപ്രാം തടഞ്ഞ് അതിസാഹസീകമായി കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്ന അമ്മയുടെയും ദൃശ്യങ്ങൾ ശ്വാസമടക്കിപ്പിടിച്ചല്ലാതെ കാണാൻ സാധിക്കില്ല.
ആസ്ട്രേലിയയിലെ സിഡ്നിയിലെ റൈഡ് റെയിൽവേസ്റ്റേഷനിലാണു സംഭവം. ട്രെയിൻ വരാൻ നിമിഷങ്ങൾ ബാക്കിനിൽക്കെയാണ് മൂന്നുകുഞ്ഞുങ്ങളുമായി റെയിൽവേസ്റ്റേഷനിലെത്തിയ അമ്മയുടെ ഒരു കുഞ്ഞ് പാളത്തിലേക്കു വീണത്. കുട്ടിയിരുന്ന ബേബിപ്രാം പ്ലാറ്റ്ഫോമിലൂടെ ഉരുണ്ട് പാളത്തിലേക്കു വീഴുകയായിരുന്നു. കുഞ്ഞിന് അപകടം പറ്റിയതുകണ്ട അമ്മ ഉടൻതന്നെ അമ്മ പാളത്തിലേക്കു ചാടിയിറങ്ങി. പാളത്തിലൂടെ ഉരുണ്ടു തുടങ്ങിയ ബേബിപ്രാം തടഞ്ഞുനിർത്തി കുഞ്ഞിനെ പ്ലാറ്റ്ഫോമിലേക്കു കയറ്റി.
അപകടം കണ്ടു നിന്നവരും അമ്മയുടെ സഹായത്തിനെത്തിയതോടെ ട്രെയിൻ വരാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ അമ്മയും കുഞ്ഞും പാളത്തിൽ നിന്നും പ്ലാറ്റ്ഫോമിൽക്കയറി.