E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday December 06 2019 01:09 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

സണ്ണി വൈകി, ചീത്ത കിട്ടിയത് രഞ്ജിനി ഹരിദാസിന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

renjini-sunny-leone
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബോളിവുഡിന്റെ ചൂടന്‍ താരം സണ്ണി ലിയോണെ കാണാൻ ആയിരക്കണക്കിന് ആളുകളാണ് കൊച്ചിയിൽ തടിച്ചുകൂടിയത്. ഫോണ്‍4 ന്റെ കൊച്ചിയിലെ ഷോറൂം ഉദ്ഘാടനത്തിനായാണ് താരം എത്തിയത്. സണ്ണി ലിയോൺ വരുന്നതും കാത്ത് കാലത്ത് ഒന്‍പത് മണി മുതല്‍ തന്നെ എം.ജി. റോഡിലെ ഷോറൂമിന് മുന്നില്‍ വന്‍ ജനാവലിയായിരുന്നു. ജനക്കൂട്ടം കാരണം അതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. പൊലീസും സ്ഥലത്തെത്തി.

ഉദ്ഘാടനത്തിന് പ്രതീക്ഷിച്ച സമയത്ത് എത്തിച്ചേരാന്‍ സണ്ണി ലിയോണിന് കഴിഞ്ഞില്ല. കൊച്ചിയിലെ ട്രാഫിക് ബ്ലോക്ക് കാരണമാണ് സണ്ണി എത്താൻ വൈകിയത്. കാലത്ത് 9.45ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ സണ്ണി ഉച്ചയ്ക്ക് 12.30 ഓടെയാണ് എം.ജി. റോഡിലെ ഷോറൂമിലെത്തിയത്. സണ്ണിയെ കാണാത്തതിന്റെ അരിശം ആളുകള്‍ തീര്‍ത്തത് അവതാരകയായ രഞ്ജിനി ഹരിദാസിനോടായിരുന്നു. ഫെയ്സ്ബുക്കിലും രഞ്ജിനിക്ക് ചീത്തവിളിയായിരുന്നു.

എന്നാല്‍ സദസ്സിനെ ബോറടിപ്പിക്കാതെ അത്രയും നേരം പിടിച്ചുനിര്‍ത്തിയത് രഞ്ജിനി ഹരിദാസ് തന്നെ ആയിരുന്നു. രഞ്ജിനിയുടെ അവതാരക മികവ് തന്നെയാണ് ഒരുപരിധിവരെ ആളുകളെ ആ നിമിഷം വരെ ആവേശത്തിൽ നിർത്തിയത്. രഞ്ജിനി ഹരിദാസിനെ ആ സ്‌റ്റേജിന്റെ മുകളില്‍ നിന്ന് ഇറക്കിവിടാന്‍ ആണ് ഫെയ്സ്ബുക്കിലൂടെ ചിലരുടെ ആഹ്വാനം. സണ്ണി ലിയോണ്‍ വൈകിയതിന് രഞ്ജിനി എന്ത് പിഴച്ചെന്നായി മറ്റുചിലർ. ജനക്കൂട്ടം തിങ്ങിനിറഞ്ഞപ്പോള്‍ അവരെ നിയന്ത്രിക്കാന്‍ രഞ്ജിനിക്കും കഴിഞ്ഞില്ല. പുരുഷന്‍മാര്‍ മാത്രമായിരുന്നില്ല സ്ത്രീകളും സണ്ണിയെ കാണാൻ എത്തിയിരുന്നു.

പറയാൻ വാക്കുകളില്ലെന്നും കൊച്ചിയിലെ ആളുകൾക്ക് ഒരുപാട് നന്ദിയുണ്ടെന്നും സണ്ണി ഫെയ്സ്ബുക്കിൽ കുറിച്ചു. ദൈവത്തിന്റെ സ്വന്തം നാടിനെ ഒരിക്കലും മറക്കില്ലെന്നും സണ്ണി പറഞ്ഞു. 

കാറില്‍ വന്നിറങ്ങിയ സണ്ണി ആദ്യം പുറത്ത് റോഡരികിൽ ഒരുക്കിയ വേദിയിലെത്തി ആരാധകരെ അഭിവാദ്യം ചെയ്തു. റോഡില്‍ തിങ്ങിനിറഞ്ഞ ആരാധകരെ കണ്ട സണ്ണി തന്റെ അതിശയവും സന്തോഷവും മറച്ചുവച്ചില്ല. എല്ലാവരെയും കൈ വീശി അഭിവാദ്യം ചെയ്ത സണ്ണി വാര്‍ത്താസമ്മേളനത്തിലും പങ്കടുത്തശേഷമാണ് ഉദ്ഘാടനം നിർവഹിച്ചത്.