E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പുതുവർഷം നിങ്ങൾക്കെങ്ങനെ? സമ്പൂർണ്ണ നക്ഷത്രഫലം!!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

prediction
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അശ്വതി

ന്യായാധിപൻ, പിഎ മുതലായ തസ്തികകളിലേക്ക് പരിശ്രമിക്കാവുന്നതാണ്. ഉന്നതമായ സ്ഥാനപ്രാപ്തിയുണ്ടാകുന്നതായിരിക്കും . കവിത എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കുന്നതാണ്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. കാര്‍ഷിക വ്യവസായ മേഖലകൾ അഭിവൃദ്ധിയുണ്ടാകുന്നതാണ് . ഭാര്യയാൽ മാനസിക സന്തോഷവും പലവിധ നേട്ടങ്ങളും ലഭ്യമാകുന്നതായിരിക്കും . വിഷ്ണുഭജനം ഏറ്റവും ഉത്തമമായിരിക്കും.

ഭരണി

വിദേശത്ത് ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകുന്നതാണ്. ഹാസ്യകലാപ്രകടനകാർക്ക് പ്രശസ്തിയും ധനവരവും പ്രതീക്ഷിക്കാവുന്നതാണ്. ഉന്നത ഉദ്യോഗസ്ഥർക്ക് അംബാസിഡർ പോലുള്ള ഉന്നത പദവി ലഭ്യമാകുന്നതാണ്. ആൺ സന്താനങ്ങൾക്ക് ചില വൈഷമ്യം വരാനിടയുണ്ട്. പഠനത്തിൽ ശ്രദ്ധയും താല്പര്യവും പ്രകടിപ്പിക്കും. അരി, മറ്റു ധാന്യങ്ങൾ വ്യാപാരം ചെയ്യുന്നവർക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. കുബേരലക്ഷ്മിയെ പ്രാർത്ഥിക്കുക.

കാർത്തിക

നൃത്തം, സംഗീതം, മറ്റു കലാ ക്ലാസുകൾ നടത്തുന്നവർക്ക് അനുകൂല സമയമാണ്. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. വാഹനം വാങ്ങാവുന്നതാണ്. ബന്ധുക്കളാൽ പ്രശംസിക്കപ്പെടും. മാതാവിന്റെ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തും. പഠനത്തിൽ ശ്രദ്ധ ചെലുത്തുന്നതായിരിക്കും. പൂർവ്വിക ഭൂസ്വത്തുക്കൾ വിൽക്കുന്നതിനും വേറെ വാങ്ങുന്നതിനും ഉചിത സമയമാണ്. പൊതുമേഖലാ രംഗത്ത് വിജയം ലഭ്യമാകും. തിരുച്ചെന്തൂർ ദര്‍ശനം ചെയ്യുക.

രോഹിണി

ഉന്നതസ്ഥാനലബ്ധിയും മാനസിക സന്തോഷവും പ്രതീക്ഷിക്കാം. ഭൂഇടപാടുകൾ നടത്തുന്നവർക്ക് മികച്ച ലാഭം ലഭ്യമാകുന്നതാണ് ബുദ്ധിശാലിയാണ്. പുത്രന്മാർക്ക് അനുകൂല സമയമല്ല. സന്താനഭാഗ്യം പ്രതീക്ഷിക്കാം. ഉദരസംബന്ധമായി രോഗം വരാവുന്നതാണ്. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. വ്യാപാര തൊഴില്‍ അഭിവൃദ്ധിയുണ്ടാകുന്നതാണ്. ഗൃഹം നിർമ്മിക്കാവുന്നതാണ്. ശാസ്താവിനെ പ്രാർത്ഥിക്കുന്നത് നന്മയുണ്ടാകും.

മകയിരം

തൊഴിലഭിവൃദ്ധിയും, ഫാൻസി, മറ്റ് സ്ഥാപനങ്ങളിൽ വരുമാനം വർദ്ധിക്കും. നൃത്തസംഗീത മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. ശത്രുക്കൾ പിണക്കം മാറി വന്നുചേരും. വ്യാപാരത്തിൽ അറിവ് വർദ്ധിക്കും. വിദേശത്തു നിന്നും ശുഭവാർത്തകൾ ശ്രവിക്കാവുന്നതാണ്. പാർട്ടി പ്രവർത്തകർക്ക് അനുകൂല സമയമായി കാണുന്നു. പെൺസന്താനങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. കൈകാലുകൾക്ക് വേദനയുണ്ടാകും. ഹനുമാനെ പ്രാർത്ഥിക്കുക.

തിരുവാതിര

സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. ഇളയ സഹോദരത്തിന് ദോഷകരമായ സമയമായി കാണുന്നു. വ്യാപാരത്താൽ ധാരാളം സമ്പാദിക്കും. ബന്ധുക്കളുടെ ഉപദേശം കേൾക്കുന്നതല്ല. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. നവീന ഗൃഹോപകരണങ്ങൾ വാങ്ങുന്നതായിരിക്കും. പൊതുമേഖലാ രംഗത്തും പ്രതീക്ഷിച്ച നേട്ടം ലഭ്യമാകുന്നതായിരിക്കും. ദക്ഷിണാമൂർത്തിയെ പ്രാർത്ഥിക്കുന്നത് നന്മ ലഭ്യമാക്കുന്നതാണ്.

പുണർതം

വിദ്യാഭ്യാസ പുരോഗതിയുണ്ടാകും . സ്വതന്ത്ര ചിന്തകരായിരിക്കും . അടിമയെപ്പോലെ ജോലി ചെയ്യും. സഹോദരങ്ങളും ജാതകിയും തമ്മിൽ സഹായസഹകരണങ്ങൾ ഉണ്ടാകുന്നതല്ല. ലുബ്ധമായി ചെലവഴിക്കുമെങ്കിലും സൽക്കർമ്മങ്ങൾക്കായി ധനം ചെലവഴിക്കും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. ഭാഗ്യാനുഭവങ്ങൾ വന്നുചേരും. ആത്മാർത്ഥതയുള്ള ഭൃത്യന്മാർ ലഭിക്കും. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടും. കരിമാരിയെ (ദേവി) പ്രാർത്ഥിക്കുക.

പൂയം

ധനവരവും മാനസിക സന്തോഷവും പ്രതീക്ഷിക്കാം. വെള്ളി, കാരിയം മുതലായ ലോഹങ്ങളാൽ തൊഴിൽ അഭിവൃദ്ധിയുണ്ടാകും. തൊഴിലിനാൽ വളർച്ചയുണ്ടാകും. അനുയോജ്യമല്ലാത്ത സൗഹൃദബന്ധങ്ങൾ ലഭ്യമാകുന്നതായിരിക്കും. അഗ്നി സംബന്ധമായും, ലോഹങ്ങളാലും തൊഴിൽ അഭിവൃദ്ധിയുണ്ടാകും. സ്ഥലം മാറി താമസിക്കേണ്ടതായി വരും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. ബാലമുരുകനെ പ്രാർത്ഥിക്കുന്നത് നന്മയുണ്ടാകും.

ആയില്യം

കുടുംബാഭിവൃദ്ധിയുണ്ടാകും . അന്യരാൽ പ്രശംസിക്കത്തക്ക മഹത്വങ്ങൾ അനുഭവപ്പെടും. വശ്യതയും മാധുര്യവുമായ സംസാരമായിരിക്കും. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടുന്നതാണ്. ഭാര്യക്കും മാതാവിനും നന്മയുണ്ടാകും. ഗുരുക്കളെ ദർശിക്കാനുള്ള അവസരപ്രാപ്തിയുണ്ടാകുന്നതാണ്.  വ്യാപാരത്തിൽ അറിവ് വർദ്ധിക്കും. സ്വർണ്ണം, വെള്ളിക്കടകളിൽ തിരക്ക് വർദ്ധിക്കുന്നതായിരിക്കും. ധനസുഭക്ഷിത്വം ഉണ്ടാകുന്നതാണ്. പഞ്ചമി ദിവസം നാഗദൈവങ്ങളെ പ്രാർത്ഥിക്കുക.

മകം

പല മേഖലകളിലും വരുമാനം വന്നുചേരും. പഠനത്തിൽ ശ്രദ്ധ ചെലുത്തും. ധനഐശ്വര്യം ഉണ്ടാകുന്നതാണ്. സിനിമ നാടക സംവിധായകർക്ക് പുരസ്കാരങ്ങളും ലഭ്യമാകുന്നതാണ്. സഹോദരഐക്യം പ്രതീക്ഷിക്കാം. വാർദ്ധക്യം ചെന്നവർക്ക് അസുഖങ്ങൾ വരാനിടയുണ്ട്. പുരുഷന്മാർക്ക് സ്ത്രീകളോട് ദയയും അനുകമ്പയും ഉണ്ടാകും. കലാമേഖലകളിൽ അഭിമാനം പുരസ്കാരങ്ങൾ ലഭ്യമാകുന്നതാണ്. ശിവനെ പ്രാർത്ഥിക്കുന്നത് നന്നായിരിക്കും.

പൂരം

കുടുംബഐശ്വര്യത്തിന്റെയും, കാര്യസാധ്യതയുടെയും സമയമായി കാണുന്നു. പുത്രലബ്ധിക്കുള്ള സമയമായി കാണുന്നു. സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടുന്നതാണ്. പാർട്ടി പ്രവർത്തകർക്ക് അനുകൂല സമയമായി കാണുന്നു. അന്യരാൽ പ്രശംസിക്കപ്പെടും. പാർട്ടി മേഖലയിൽ പ്രശസ്തിയും സ്ഥാനപ്രാപ്തിയും ഉണ്ടാകും. സൂര്യനാരായണനെ ഞായറാഴ്ചതോറും പ്രാർത്ഥിക്കുക.

ഉത്രം

സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ഐടി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മികച്ച നേട്ടങ്ങൾ പ്രതീക്ഷിക്കാം. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. ത്യാഗമനസ്കതയോടുകൂടി  പ്രവർത്തിക്കും. ശത്രുക്കളാൽ പരാജയപ്പെടുന്നതല്ല. ഭാര്യയുടെ ഹിതാനുസരണം പ്രവർത്തിക്കും. ഭൃത്യന്മാർ ലഭിക്കാതെ വിഷമിക്കും. കാ‍ഞ്ചീപുരത്തിൻ ദേവിയെ പ്രാർത്ഥിക്കുന്നത് മഹത്വമേറിയതാണ്.

അത്തം

സിഎ, ക്ലാർക്ക് മുതലായ തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. പല രാജ്യങ്ങളെക്കുറിച്ചും ജനങ്ങളുടെ ജീവിത രീതിയെക്കുറിച്ചും അറിയാൻ സാധിക്കും. അയൽവാസികൾക്ക് പ്രിയമുള്ളവരാകും. ത്യാഗമനസ്കതയോടുകൂടി പ്രവർത്തിക്കും. ഭാര്യയുടെ അഭിപ്രായങ്ങള്‍ അംഗീകരിക്കും. കവിത എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭ്യമാകുന്നതായിരിക്കും. ആൺസന്താനങ്ങൾക്ക് ചില വൈഷമ്യങ്ങൾ ഉണ്ടാകുന്നതായിരിക്കും. വിഷ്ണു ഭജനം, വിഷ്ണു സഹസ്രനാമം ശീലിക്കുക.

ചിത്തിര

വിദേശത്ത് ഉപരിപഠനത്തിനായി പ്രവേശനം ലഭ്യമാകുന്നതാണ്. പിതാവിന് അസുഖങ്ങൾ വരാനിടയുണ്ട്. കഠിനമായി പ്രയത്നിക്കും, പരുഷമായി സംസാരിക്കും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കുന്നതാണ്. മനോവ്യാകുലത അനുഭവപ്പെടുന്നതായിരിക്കും. തർക്കങ്ങളിൽ വിജയം കൈവരിക്കും. പാർട്ടി പ്രവർത്തകർക്ക് അനുകൂല സമയമാണ്. എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കും. മഹാലക്ഷ്മിയെ പ്രാർത്ഥിക്കുക.

ചോതി

സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ജീവിതത്തിൽ ഉന്നത സ്ഥാനപ്രാപ്തിയുണ്ടാകുന്നതാണ്. എല്ലാ കാര്യങ്ങളും സാമര്‍ത്ഥ്യമായി ചെയ്തു തീർക്കും. ശരീരബലം ലഭ്യമാകുമെങ്കിലും ചില സമയങ്ങളിൽ രോഗം വരാനിടയുണ്ട്. ആത്മാർത്ഥതയുള്ള ഉപദേശകർ വന്നുചേരും. ശയനസുഖം, ധനവരവും പ്രതീക്ഷിക്കാം. ദാനധർമ്മങ്ങൾ ചെയ്യുമെങ്കിലും അന്യർക്ക് സംതൃപ്തി നൽകുന്നതല്ല. ഗുസ്തി, കബഡി ചാംപ്യന്മാർക്ക് അനുകൂല സമയമാണ്. 108 വൈഷ്ണവ സ്ഥലങ്ങളിൽ ഏതെങ്കിലും 12 ക്ഷേത്ര ദർശനം നടത്തുക.

വിശാഖം

സൽപ്രവൃത്തികള്‍ ചെയ്യും. കോപം വർദ്ധിക്കുന്നതായിരിക്കും. സ്ഥാനക്കയറ്റവും സ്ഥലം മാറ്റവും പ്രതീക്ഷിക്കാം. സ്വന്തമായി ചിട്ടി,  ബാങ്ക്, മറ്റു സ്ഥാപനങ്ങളിൽ തിരികെ ലഭിക്കാനുള്ള കുടിശ്ശിക ലഭ്യമാകും. സകലവിധ ഐശ്വര്യങ്ങളും വന്നുചേരും. പാർട്ടി പ്രവർത്തകർക്ക് അനുയോജ്യമായ സമയമായി കാണുന്നു. വ്യാപാര കാർഷിക മേഖലകൾ പുഷ്ടിപ്പെടുന്നതായിരിക്കും. ധനവരവ് അധികരിക്കുമെങ്കിലും കഠിനചെലവും വന്നുചേരും. ഗുരു പ്രതിവിധി സ്ഥലങ്ങളെ ദർശിക്കുക. തിരുച്ചെന്തൂർ ദർശനം നടത്തുക.

അനിഴം

കാര്യസാധ്യതയുടെയും മാനസിക സന്തോഷത്തിന്റെയും സമയമായി കാണുന്നു. വസ്തുക്കൾ വാങ്ങാവുന്നതാണ്. ഉന്നതമായ പദവികൾ ലഭ്യമാകും. സത്യസന്ധമായി പ്രവർത്തിക്കും. വാഹന വ്യാപാരം, വർക്ക്ഷോപ്പ്, മെക്കാനിക് മുതലായ തൊഴിലുകൾ അഭിവൃദ്ധിപ്പെടും. പ്രോജക്റ്റ് ഏറ്റെടുത്ത് ചെയ്ത് തീർക്കും. ഗൃഹം നിർമ്മിക്കാൻ അനുയോജ്യമായ സമയമായി കാണുന്നു. മാതാപിതാക്കളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തും. അപ്രതീക്ഷിതമായി ചെലവുകൾ വന്നുചേരും. ശബരിമല ദർശനം നടത്തുന്നത് ഉചിതമാണ്.

പൂർണരൂപം