E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

സ്പ‍‍ഞ്ച് :അടുക്കളയിലെ വില്ലൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

spunch
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യൂറോപ്യൻമാരോടു കിടപിടിക്കുന്ന വ്യക്തിശുചിത്വ ശീലങ്ങൾ പാലിക്കുന്നവരാണു മലയാളികളെന്നാണു പൊതുവെയുള്ള ധാരണ. ഇതു സത്യമാണുതാനും. എന്നാൽ അറിവില്ലായ്മ മൂലം മലയാളികൾ ചെയ്യുന്ന ചില കാര്യങ്ങൾ ഗുരുതര രോഗത്തിനു കാരണമായേക്കും എന്നതും വസ്തുതയാണ്. ഇന്ന് എല്ലാ മലയാളി വീടുകളിലും സർവ സാധാരണമായിരിക്കുന്ന സ്പഞ്ചിന്റെ ഉപയോഗം തന്നെ ഏറ്റവും വലിയ തെളിവ്.ഈയടുത്തയിടയ്ക്കു ജർമനിയിൽ നിന്നുള്ള കുറച്ചു ഗവേഷകർ ഒരു കാര്യം കണ്ടുപിടിച്ചു. കേട്ടാൽ വലിയ കാര്യമൊന്നുമില്ലെന്നു തോന്നുമെങ്കിലും വളരെ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒരു കണ്ടുപിടിത്തം. അടുക്കളയിൽ പാത്രങ്ങൾ‌ കഴുകാൻ ഉപയോഗിക്കുന്ന സ്പഞ്ചുകളാണ് ഇവർ ഗവേഷണത്തിന് ഉപയോഗിച്ചത്. ഗവേഷണത്തിനു ശേഷം അവർ കണ്ടുപിടിച്ച കാര്യം ഇങ്ങനെ: ഒരു ടോയ്‌ലെറ്റിൽ കാണപ്പെടുന്നതിനേക്കാൾ കൂടുതൽ രോഗാണുക്കൾ നമ്മൾ അടുക്കളയിൽ ഉപയോഗിക്കുന്ന സ്പ‍ഞ്ചിലുണ്ടത്രേ..

‌ബാക്ടീരിയകളുടെ വിഹാരരംഗം

362 തരം ബാക്ടീരിയകളെയാണു സ്പഞ്ചിൽനിന്നു ഗവേഷകർ കണ്ടെത്തിയത്. ഇവയിൽ നല്ലൊരു ശതമാനം മനുഷ്യർക്ക് അപകടകാരികളായേക്കാവുന്ന തരത്തിലുള്ള ‘പഥോജനിക്’ ബാക്ടീരിയകളാണ്. പല സ്പഞ്ചുകളും എല്ലാ ദിവസവും ശുദ്ധിയാക്കുന്നതായിരുന്നു. ബാക്ടീരിയകളെ ഫലപ്രദമായി തടയാൻ ശുദ്ധീകരണം കൊണ്ടും സാധ്യമല്ല എന്നാണു ഗവേഷകർ പറയുന്നത്. പലപ്പോഴും അടുക്കളയിൽ ഉപയോഗിക്കുന്ന സ്പ‍ഞ്ചിൽനിന്നു ദുർഗന്ധം വമിക്കാറുണ്ട്. മോറക്സെല്ലാ ഓസ്ലിയോണിസ് എന്ന ബാക്ടീരിയയാണ് ഇതിനു കാരണമെന്നു ഗവേഷകർ പറയുന്നു.

പുതിയ ശീലം... പുതിയ രോഗങ്ങൾ 

പഴയകാലത്തു പാത്രങ്ങൾ കഴുകാൻ വീടുകളിൽ ചകിരിയും കരിയുമാണ് ഉപയോഗിച്ചിരുന്നത്. ഒന്നോ രണ്ടോ ഉപയോഗത്തിനു ശേഷം ചകിരി പഴമക്കാർ കളയുമായിരുന്നു. പിന്നീടു ലിക്വിഡ് ഡിഷ്‌വാഷറുകളും സോപ്പുകളും സാധാരണയായതോടെ സ്പഞ്ചുകളും സ്ക്രബ്ബറുകളുമൊക്കെ മലയാളികളുടെ അടുക്കളയിലെത്തി. വിവിധതരം മാലിന്യം കഴുകാനാണിവ ഉപയോഗിക്കുന്നത്. അതിനാൽ തന്നെ രോഗാണുക്കളുടെ ഇഷ്ടപ്പെട്ട സ്ഥലമായും സ്പഞ്ചുകൾ മാറി. ഉദരരോഗങ്ങൾ മുതൽ മാരക ഇൻഫെക്‌ഷനുകൾ വരെ വരുത്താൻ ഇവയ്ക്കു കഴിവുണ്ട്.

സ്പഞ്ച് മാത്രമല്ല സോപ്പും 

പല ഹോട്ടലുകളിലും ചെന്നു നോക്കൂ, കൈകഴുകുന്നിടത്തു ലിക്വിഡ് സോപ്പിനു പകരം വച്ചിരിക്കുക കുളിസോപ്പായിരിക്കും. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഈ സോപ്പായിരിക്കും കൈകഴുകാനായി പലരും ഉപയോഗിക്കുക. അണുക്കൾ സോപ്പിൽ വർധിക്കാൻ ഇത് ഇടയാക്കും. ഹോട്ടലുകളിൽ ഇത്തരം സോപ്പുകൾ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നു.  എന്നാലും പല ഹോട്ടലുകളിലും ചില വിരുന്നുസൽക്കാരങ്ങളിലുമൊക്കെ ഇപ്പോഴും സോപ്പ് തന്നെയാണ് ഉപയോഗിക്കുന്നത്. ബാക്ടീരിയകളും ഫംഗസുമൊക്കെ ശരീരത്തിൽ കയറുന്നതിന് ഇത് ഇടയാക്കും.

പൂർണരൂപം