വൈദ്യുതി ബിൽ കണ്ട് ഷോക്കടിച്ച് ഗൃഹനാഥൻ. ജാർഖണ്ഡ് സ്വദേശിയായ ബി.ആർ.ഗുഹയ്ക്കാണ് വൈദ്യുതിബോർഡിന്റെ ഷോക്കടിപ്പിക്കുന്ന ബിൽ ലഭിച്ചത്. വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ബില്ല് അടച്ചിട്ടില്ല എന്നുപറഞ്ഞ് 38,399,962,403 രൂപ!! ബിൽ അടയ്ക്കാൻ പറഞ്ഞത്.
മൂന്നുമുറികൾ മാത്രമുള്ള വീട്ടിലാണ് ഗുഹയും കുടുംബവും താമസിക്കുന്നത്. ആകെയുള്ളത് മൂന്ന് ഫാനും മൂന്ന് ട്യൂബ്ലൈറ്റുമാണ്. പ്രമേഹരോഗിയായ അമ്മയും രക്തസമർദ്ധമുള്ള അച്ഛനും ഈ ബില്ലുകണ്ട് നടുങ്ങിപ്പോയി, അയൽക്കാർ ഇടപ്പെട്ടതിന് ശേഷമാണ് നടുക്കത്തിൽ നിന്നും വിമുക്തമായതെന്നും ഗുഹയുടെ മകൾ രത്നബിശ്വാസ് അറിയിച്ചു. വൈദ്യുതി ബോർഡിനെതിരെ പരാതി കുടുംബം നൽകിയിട്ടുണ്ട്.