ഏറ്റവും ശാന്തനായ, നിരുപദ്രവകാരിയായ മൃഗമായാണ് ഹിപ്പൊപ്പൊട്ടോമസിനെ കരുതുന്നത്. എന്നാല്‍ ഹിപ്പോയ്ക്കു കലി വന്നാല്‍ സിംഹമാണെങ്കില്‍ പോലും ചിലപ്പോ കടിച്ചുകുടഞ്ഞെന്നു വരും. വടക്കുപടിഞ്ഞാറന്‍ കെനിയയിലെ മാസി മാര ദേശീയോദ്യാനത്തില്‍ സുഖമായി ഉറങ്ങിക്കിടന്ന ഹിപ്പോയെ വേട്ടയാടാനെത്തിയ പെണ്‍സിംഹത്തിനു കടുത്ത തിരിച്ചടിയാണു നേരിടേണ്ടിവന്നത്. സിംഹത്തെ ഹിപ്പോ കടിച്ചു കുടയുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
പിന്നീലൂടെ എത്തിയ സിംഹം ആക്രമിക്കാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നതിനിടെ ഹിപ്പോ പെട്ടെന്ന് ഞെട്ടിയുണരുകയായിരുന്നു. ഒരു നിമിഷം പകച്ച സിംഹത്തെ തുരത്തിയോടിച്ച ഹിപ്പോ ആദ്യം പിന്‍ഭാഗത്തു തട്ടിയ ശേഷം സിംഹത്തിന്റെ കഴുത്തുവരെ വായ്ക്കുള്ളിലാക്കി കടിച്ചു കുടയുകയായിരുന്നു. ഒരുവിധത്തില്‍ ഹിപ്പോയുടെ വായ്ക്കുള്ളില്‍നിന്നു രക്ഷപ്പെട്ട സിംഹം തിരഞ്ഞുനോക്കാതെ ഓടി രക്ഷപ്പെട്ടു.