നിറവ്യത്യാസവും രുചിവ്യത്യാസവുമുള്ള ആപ്പിളുകൾ വീണ്ടും നഗരത്തിൽ. ഇവ കഴിക്കുന്നവർക്കു വായയിൽ ചൊറിച്ചിലും മറ്റും അനുഭവപ്പെട്ടതായി പരാതി.അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മിഷണർക്ക് ഇതു സംബന്ധിച്ചു പരാതി ലഭിച്ചു. ശക്തൻ സ്റ്റാൻഡിലെയും മറ്റും ഉന്തുവണ്ടികളിൽ വിൽക്കുന്ന ആപ്പിൾ വാങ്ങി കഴിച്ചപ്പോൾ ചൊറിച്ചിൽ അനുഭവപ്പെട്ടതായും ആപ്പിളിൽ നിറവ്യത്യാസമുണ്ടെന്നും കാണിച്ചു മണ്ണുത്തി സ്വദേശി കെ.ജി.പത്മനാഭൻ ആണു പരാതി നൽകിയത്.
നിറവ്യത്യാസം വന്ന ആപ്പിളും പരാതിക്കൊപ്പം ഫുഡ് സേഫ്റ്റി കമ്മിഷണർക്കു കൈമാറി. രാസവസ്തുക്കളും കീടനാശിനികളും തളിച്ചു ദീർഘനാൾ സ്റ്റോറേജിൽ സൂക്ഷിച്ചതാണ് ആപ്പിളിനു നിറവ്യത്യാസം ഉണ്ടാകാൻ കാരണമെന്നു സംശയിക്കുന്നു. കച്ചവടക്കാരിൽനിന്ന് ആപ്പിൾ പിടിച്ചെടുത്തു പരിശോധനയ്ക്ക് അയയ്ക്കണമെന്നു പരാതിക്കാരൻ ആവശ്യപ്പെട്ടു.