E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ചില നാളുകൾ തമ്മിൽ ചേർന്നാൽ മരണപ്പൊരുത്തമാണോ ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

astrology
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എനിക്ക് ഒരു വിവാഹാലോചന വന്നിട്ടുണ്ട്. എല്ലാം കൊണ്ടും നല്ല ആലോചനയാണ്. എന്റെ ഒരു ബന്ധുകൂടി ആയതുകൊണ്ട് പരസ്പരം എല്ലാ കാര്യങ്ങളും അറിയാവുന്നതുമാണ്. ഞാൻ 08.06.1991, 3.15 എഎം രേവതി നാളിലും അദ്ദേഹം 27.07.1985, 4.15 എഎം അനിഴം നാളിലുമാണു ജനിച്ചത്. നാളുകൾ തമ്മിൽ നോക്കിയപ്പോൾ പത്തിൽ ആറര പൊരുത്തമുണ്ടെന്നും 7ന് സമമാണെന്നും നല്ലതാണ് എന്നും പറഞ്ഞു. അതുവരെ എന്റെ ഗൃഹനില എടുത്തിരുന്നില്ല. ഗൃഹനില എടുത്ത് നോക്കിയപ്പോൾ എന്റെ നാളിനു ചെറിയ പാപദോഷമുണ്ടെന്നും തീർക്കാൻ പറ്റാത്ത, പരിഹാരം ചെയ്യണ്ടാത്ത പാപമാണെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ നാളിനു പാപമില്ല. ശുദ്ധജാതകമായതിനാൽ ജ്യോതിഷം പഠിച്ച ഒരാളും ഇത് നടത്താൻ പറയില്ല എന്നും പറഞ്ഞു. എന്നാൽ മറ്റൊരിടത്തു നോക്കി എന്റെ നാളിനു പാപം കുറവും അദ്ദേഹത്തിന്റെ നാളിനു പാപം കൂടുതലും ആണ് എന്നും പരിഹാരം ചെയ്താൽ വിവാഹം നടത്തുന്നതിനു കുഴപ്പമില്ലെന്നും പറഞ്ഞു. ഞാൻ എന്താണു ചെയ്യേണ്ടത്. ഞങ്ങളുടെ വിവാഹം നടന്നാൽ ഈ ജാതകപ്രകാരം ഭാവിയിൽ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ ? അതോ ഇതിനു പ്രതിവിധി എന്തെങ്കിലും ചെയ്താൽ മതിയാകുമോ ? കൂടാതെ ഈ നാളുകൾ തമ്മിൽ ചേർന്നാൽ മരണപ്പൊരുത്തമാണോ ? 

എന്ന് രേഷ്മ

സഹോദരീ,

മരണം എന്നത് പ്രവചിക്കുക സാധ്യമല്ല. ജ്യോതിഷത്തിൽ മരണകാലത്തെക്കുറിച്ച് ഒക്കെ പല ഗ്രന്ഥങ്ങളിലും പറഞ്ഞി‍ട്ടുണ്ട്. പക്ഷേ, പണ്ട് ഉള്ളതുപോലെയുള്ള ആയുർകാലഘട്ടമൊന്നും ഇന്ന് മനുഷ്യവർഗത്തിന് ഇല്ലല്ലോ. അതുകൊണ്ട് ജ്യോതിഷ രീതിയിൽ മാറ്റം ഉണ്ടാകണം. അതേപോലെ പൊരുത്തകാര്യത്തിലും മാറ്റം ഉണ്ടാകണം. എന്റെ അഭിപ്രായത്തിൽ വിദ്യാഭ്യാസയോഗ്യതകൾ തമ്മിൽ പൊരുത്തമുണ്ടോ എന്നു നോക്കണം, ജോലികളിൽ പൊരുത്തമുണ്ടോ എന്നു നോക്കണം, കുടുംബങ്ങൾ തമ്മിലുള്ള സാമൂഹിക സാഹചര്യങ്ങൾ പൊരുത്തപ്പെടുമോ എന്നു നോക്കണം, ശാരീരികഘടനകൾ പൊരുത്തമാണോ എന്നു നോക്കണം. അതോടൊപ്പം നക്ഷത്ര–ജാതക പൊരുത്തവും നോക്കണം. ഇതിൽ കൂടുതൽ പൊരുത്തങ്ങൾ ഉത്തമമായി വന്നാൽ തീർച്ചയായും നടത്താം. എനിക്ക് അറിയാവുന്നതു നക്ഷത്രജാതക പൊരുത്തകാര്യം മാത്രമാണ്. ജ്യോതിഷപ്രകാരം ഇത് അത്ര ഉത്തമമല്ല. ബാക്കി പൊരുത്തങ്ങൾ നിങ്ങൾതന്നെ നോക്കി ഉചിതമായ തീരുമാനം എടുക്കുക.

കൂടുതൽ വാർ‌ത്തകൾക്ക്