ആഞ്ജലീന-ബ്രാഡ് പിറ്റ് ദമ്പതികൾ ആരാധകരുടെ ഇഷ്ട ജോടികളായിരുന്നു. ഇരുവരുടേയും ജീവിതത്തെ വളരെ ആരാധനയോടെയാണ് സമൂഹം നോക്കിക്കണ്ടത്. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നരുടെ പട്ടികയിലാണ് ആഞ്ജലീന- ബ്രാഡ് പിറ്റ് ദമ്പതികൾ. എന്നാൽ ഇരുവരും പിരിയാൻ തീരുമാനിച്ചെന്ന വാർത്ത വളരെ ഞെട്ടലോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. എന്നാലിപ്പോൾ അവരുടെ വിഷമം മാറ്റുന്ന വാർത്തകളാണ് ഹോളിവുഡിൽ നിന്നും പുതിയതായി കേൾക്കുന്നത്. ആഞ്ജലീനയെ ജീവിതത്തിൽ പിടിച്ചുനിർത്താൻ എന്ത് ത്യാഗം ചെയ്യാനും ബ്രാഡ് പിറ്റ് തയ്യാറായി. കാരണം ആഞ്ജലീനയില്ലാതെ താരത്തിന് ജീവിക്കാൻ പറ്റില്ലത്രേ.. അതിനുവേണ്ടി മദ്യപാനം നിർത്താനും ബ്രാഡ് പിറ്റ് തീരുമാനമെടുത്തു.
2016 ലാണ് വിവാഹമോചനത്തിനായി ആഞ്ജലീന ജോളി ഹര്‍ജി നല്‍കിയിരുന്നത്. ഇപ്പോള്‍ ഒരു വര്‍ഷമായി വിവാഹമോചന ഹര്‍ജിയില്‍ യാതൊരു തുടര്‍ നടപടികളും ആഞ്ജലീന സ്വീകരിച്ചിട്ടുമില്ല. താൻ കഴിഞ്ഞവർഷം ഏറെ മാനസീക സംഘർഷത്തിലായിരുന്നുവെന്നും ഇപ്പോൾ അതിൽ നിന്ന് മോചനം നേടി വരികയാണെന്നും ആഞ്ജലീന അടുത്തിടെ പറഞ്ഞിരുന്നു. ഇരുവർക്കുമായി ആറു മക്കളാണുള്ളത്. മക്കൾക്കായി ഇരുവരും ഒന്നിക്കുമെന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ.