ഇൗ പ്രണയം അതിമധുരമെന്ന് പറയാതെ വയ്യ. മനുവും റോസും തമ്മിലുള്ള പ്രണയത്തെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. ഇരുപത് വർഷമായി ഇരുവരും തമ്മിൽ സൗഹൃദത്തിലാണ്. മനുവിനാണ് റോസിനോട് ആദ്യം പ്രണയം തോന്നിയത്. അതുകൊണ്ട് തന്നെ തന്റെ സുഹൃത്തിനെ ഒരു സർപ്രൈസിലൂടെ ഇൗ പ്രണയം അറിയിക്കണമെന്ന് മനു തീരുമാനിക്കുകയായിരുന്നു. അത് റോസിനോട് തുറന്ന് പറയാന്‍ മനു തെരഞ്ഞെടുത്തത് തീയറ്ററാണ്. കാരണം റോസിന് സിനിമ കാണുന്നത് അത്രയ്ക്ക് ഇഷ്ടമാണ്.
തീയറ്ററിൽ റോസ് അറിയാതെ മനുവും സുഹൃത്തുക്കളും ചേർന്ന് കാമറ െസറ്റ് ചെയ്തിരുന്നു. സിനിമ തുടങ്ങുന്നതിന് മുമ്പുള്ള രംഗങ്ങളിൽ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ മനുവും സുഹൃത്തുക്കളും ചേർന്ന് ഒരുക്കിവച്ചു. റോസിനെ ഞെട്ടിച്ച് സിനിമ തുടങ്ങുന്നതിന് മുമ്പ് ഒരു വീഡിയോ എത്തി, വീഡിയോയില്‍ മനുവും റോസും ഒരുമിച്ച് പങ്കിട്ട നല്ല മുഹൂര്‍ത്തങ്ങളായിരുന്നു. അവസാനം പനിനീർ പൂക്കളുമായി മനു നേരിട്ടെത്തി ചോദിച്ചു, വിൽ യു മാരി മീ? അപ്രതീക്ഷിതമായിരുന്നു ചോദ്യമെങ്കിലും റോസിന്റെ മറുപടി ബിഗ് യെസ് എന്ന് തന്നെയായിരുന്നു. സംഗതി അറിഞ്ഞതോടെ തീയറ്ററിൽ സിനിമ കാണാൻ എത്തിയവരൊക്കെ കയ്യടിച്ച് പ്രണയത്തിന് യെസ് മൂളി.
എന്നാൽ, ഇവർ ഇത് പ്ലാൻ ചെയ്ത് തയ്യാറാക്കിയതാണെന്നും സമൂഹമാധ്യമങ്ങളിൽ സംസാരമുണ്ട്.