E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കൗതുകകാഴ്ചകളൊരുക്കി ഒരു വീട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

home-sweet
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

14 സെന്റിൽ 2500 ചതുരശ്രയടിയിലാണ് തലശേരിയിലുള്ള റഫീക്കിന്റെയും ഷംനയുടെയും വീട് നിർമിച്ചിരിക്കുന്നത്. സമകാലിക ശൈലിയിൽ വിശാലതയും ആധുനിക സൗകര്യങ്ങളും സമ്മേളിക്കുന്ന ഒരു വീട് വേണം എന്നതായിരുന്നു ഉടമസ്ഥന്റെ ആഗ്രഹം. വൈറ്റ് തീമിലാണ് എലിവേഷനും ഇന്റീരിയറും. എലിവേഷനിലെ സവിശേഷത സ്‌ലാന്റിങ് ശൈലിയിൽ ഒരുക്കിയ പോർച്ചിന്റെ റൂഫ് ആണ്. ഇതിൽ ഷിംഗിൾസ് വിരിച്ചു ഭംഗിയാക്കിയിട്ടുണ്ട്. വീടിന്റെ മറുഭാഗത്തെ ഭിത്തിയിൽ ഡബിൾ ഹൈറ്റിൽ ബ്ലാക് ക്ലാഡിങ് ടൈലുകൾ ഒട്ടിച്ചതും ശ്രദ്ധേയമാണ്. വീടിന്റെ തുടർച്ച പോലെയാണ് ചുറ്റുമതിൽ പണിതത്. 

ദമ്പതികളുടെ ഏകമകന്റെ ആവശ്യങ്ങൾക്ക് കൂടി മുൻഗണന കൊടുത്തുകൊണ്ടാണ് ഇന്റീരിയർ ഒരുക്കിയത്. 80 ശതമാനവും വൈറ്റ് തീമിലാണ് ഈ വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രസന്നൻ എന്ന സിവിൽ എൻജിനീയറാണ് എക്സ്റ്റീരിയർ പണികൾ ഏറ്റെടുത്തു നടത്തിയത്. ഓറോ ഡിസൈൻ സ്‌റ്റുഡിയോയിലെ നജീബാണ് ഇന്റീരിയർ ഡിസൈൻ ചെയ്തത്.

unique-elivation-house-mahe-exterior.JPG.image.784.410

വിശാലതയാണ് അകത്തളങ്ങളുടെ സവിശേഷത. സെമി ഓപ്പൺ ശൈലിയിൽ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന രീതിയിലാണ് മുറികളെല്ലാം. അനാവശ്യ പാർട്ടീഷനുകളൊന്നും  ഇന്റീരിയറിൽ നൽകിയിട്ടില്ല.  ഇന്റീരിയറിലെ പ്രധാന ഫർണിച്ചറുകളെല്ലാം ഇമ്പോർട് ചെയ്തവയാണ്. ഡൈന എന്ന ഇറ്റാലിയൻ മാർബിളുകളാണ് ഫ്ളോറിങ്ങിന് ഉപയോഗിച്ചത്.

ഡബിൾ ഹൈറ്റിലാണ് ഫോർമൽ ലിവിങ് റൂം. ഇന്റീരിയർ തീമിനോടുയോജിക്കുന്ന ഫാബ്രിക് സോഫ യൂണിറ്റാണ്‌ ഇവിടെ നൽകിയത്. ഇടയ്ക്ക് കോൺട്രാസ്‌റ്റ് നൽകുന്നതിനായി ബ്ലാക് ഗ്ലാസുള്ള ടേബിളും സജ്ജീകരിച്ചു. ഫോർമൽ ലിവിങ്ങിൽ മൾട്ടിവുഡ് പാനൽ നൽകി ടിവി യൂണിറ്റ് ക്രമീകരിച്ചു. ഇതിനുസമീപം അലങ്കാരത്തിനായി പെബിളുകൾ നിറച്ച ഗ്ലാസ് പാനൽ ക്രമീകരിച്ചു. മുകൾനിലയിൽ നിന്നുള്ള ഫോർമൽ ലിവിങ്ങിന്റെ ദൃശ്യം മനോഹരമാണ്. വാം ടോൺ ലൈറ്റിങ് അകാലത്താളത്തിൽ പ്രസന്നത നിറയ്ക്കുന്നു.

living-overview.JPG.image.784.410

കോർട്യാർഡാണ്‌ ഇന്റീരിയറിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം. ഡബിൾ ഹൈറ്റിൽ പർഗോള ഓപ്പണിങ് നൽകിയതിലൂടെ പ്രകാശം സമൃദ്ധമായി അകത്തളങ്ങളിൽ എത്തുന്നു. ഇതിന്റെ ഭിത്തി ബ്ലാക് ക്ലാഡിങ് ഒട്ടിച്ചു ഭംഗിയാക്കി. നിലത്ത് സിന്തറ്റിക് ഗ്രീൻ ടർഫ് വിരിച്ചു. 

unique-elivation-house-mahe-living.JPG.image.784.410

ഊണുമേശ ഇമ്പോർട്ടഡ് ആണ്. അക്രിലിക്ക് ഗ്ലാസ് ടോപ്പാണ് ഊണുമേശയ്ക്ക്. വെനീർ ഫിനിഷിൽ ഫോൾസ് സീലിങ് ചെയ്‌തു ലൈറ്റിങ് നൽകിയിട്ടുണ്ട്. ഇതിനുസമീപം ഒരു മൂല വോൾപേപ്പർ കൊണ്ടു ഹൈലൈറ്റ് ചെയ്തു താഴെ വാഷ് ബേസിൻ ക്രമീകരിച്ചു.

unique-elivation-house-courtyard.JPG.image.784.410

ഡൈനിങ്ങിന്റെ  ഒരുവശത്ത് വൈറ്റ് തീമിൽ ലേഡീസ് ലിവിങ് റൂം. വൈറ്റ് തീമിൽ ക്രോക്കറി ഷെൽഫും മിററും ഇവിടെ നൽകി. അതിനുസമീപമായി  ജാളി വർക്ക് നൽകി മറച്ചു പ്രെയർ ഏരിയയും ക്രമീകരിച്ചിട്ടുണ്ട്.  

പിരിയൻ ഗോവണിയാണ് ഇന്റീരിയറിലെ മറ്റൊരു ഹൈലൈറ്റ്. ടീക്  വുഡ്+ മൾട്ടിവുഡ്+ ഗ്ലാസ് കോംബിനേഷനിലാണ് ഗോവണി ഒരുക്കിയത്. താഴെനിന്നുള്ള ഗോവണിയുടെ ദൃശ്യം രസകരമാണ്. ഗോവണിയുടെ താഴത്തെ സ്‌പേസിൽ കോമൺ ബാത്റൂം ക്രമീകരിച്ചു. 

unique-elivation-house-mahe-stair.JPG.image.784.410

മുകളിലും താഴെയും രണ്ടുവീതം നാലുകിടപ്പുമുറികളാണ് വീട്ടിൽ. എല്ലാ കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം നൽകി. മാസ്റ്റർ ബെഡ്‌റൂമിൽ ഹെഡ്ബോർഡിൽ നിന്നും സീലിങ്ങിലേക്ക് ഒഴുകിനീങ്ങുന്നതുപോലെ വോൾപേപ്പർ നൽകിയത് ശ്രദ്ധേയമാണ്. കിഡ്സ് ബെഡ്‌റൂം സവിശേഷ ശ്രദ്ധയോടെയാണ് ഡിസൈൻ  ചെയ്തത്. ഓവൽ ഷേപ്പിലാണ് കിടക്ക ഒരുക്കിയത്. ഭിത്തിയിൽ വൃത്താകൃതിയിൽ പ്ലൈവുഡ് കട്ട് ചെയ്തു നിർമിച്ച റിങ്ങുകൾ ഭിത്തിയെ അലങ്കരിക്കുന്നു. കിടക്കയുടെ താഴെ കോവ് ലൈറ്റുകളും നൽകി.

unique-elivation-house-mahe-bed.JPG.image.784.410

മുകൾനിലയിൽ  ഒരു ഫാമിലി ലിവിങ് ഏരിയ  നൽകിയിട്ടുണ്ട്. വൈറ്റ്  കർവ്ഡ് ഡിസൈനിലാണ് ഇതൊരുക്കിയത്. ചുവരിൽ പ്ലൈവുഡ് പാനലിൽ വൈറ്റ് ഗ്ലോസി ഫിനിഷ് പെയിന്റ് നൽകി ഇതിൽ ടിവി യൂണിറ്റ് ക്രമീകരിച്ചു.

unique-elivation-master-bedroom.JPG.image.784.410

വൈറ്റ്+ ഗ്രേ തീമിലാണ് അടുക്കള ഒരുക്കിയത്. ഇവിടെ മകനെ കരുതി രണ്ടുപേർക്കിരിക്കാവുന്ന ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും നൽകിയിട്ടുണ്ട്. 

ladies-living-room-prayer-area.JPG.image.784.410

പുറംകാഴ്ചയിലെ കൗതുകവും ഇന്റീരിയറിലെ എലഗൻസുമാണ് വീട്ടിലെത്തുന്ന ആരുടേയും മനസ്സുകവരുന്നത്.

unique-elivation-house-mahe-stair.JPG.image.784.410

Project Facts

Location- Thalassery, Calicut

Area- 2500 SFT

Plot- 14 cents

Owner- Rafeeq APM, Shamna

Civil Engineer- Prasannan

Interior Design- Najeeb

Oro design studio

unique-elivation-house.JPG.image.784.410