E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഇഷ്ടപ്പെടാതിരിക്കാനാകില്ല ഈ കൊച്ചുവീടിനെ!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

little-home
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നഗരത്തിരക്കുകൾ വന്നെത്തിയിട്ടില്ലാത്ത തൃശൂർ ചെറുതുരുത്തിയിലെ പ്രശാന്തസുന്ദരമായ സ്ഥലത്താണ് ഈ വീട് തലയുയർത്തി നിൽക്കുന്നത്.

പ്രവാസിയായ സലാമിനും കുടുംബത്തിനും നാട്ടിൽ എത്തുമ്പോൾ മാത്രം താമസിക്കാൻ സൗകര്യത്തിനു ലളിതമായ ഒരു വീട് എന്ന ആശയമായിരുന്നു ഉണ്ടായിരുന്നത്. 14 സെന്റിൽ 1400 ചതുരശ്രയടിയിലാണ് വീട് നിർമിച്ചത്. സമകാലിക മിനിമലിസ്റ്റിക് ശൈലിയിലാണ് വീടിന്റെ ഡിസൈൻ. പരിപാലനം എളുപ്പമാകുന്ന ശൈലിയിൽ പ്രകൃതിയോട് ഇഴുകിച്ചേർന്നാണ് വീട് നിർമിച്ചത്.   

simple-house-thrissur-elevation.jpg.image.784.410

പ്ലോട്ടിനും വയലിനുമിടയ്ക്ക് ഒഴുകുന്ന കനാലിനെ സംരക്ഷിച്ചുകൊണ്ടാണ് വീടിന്റെ അടിത്തറയ്ക്ക് തുടക്കമിട്ടത്. ആറടി ഉയരത്തിൽ മതിൽനിർമിച്ചു കനാലിനു സുഗമമായി ഒഴുകുവാനുള്ള അവസരമൊരുക്കി. പല തട്ടുകളായാണ് വീടിന്റെ എലിവേഷൻ. പുറംകാഴ്ചയിൽ ആരുടേയും കണ്ണുടക്കുന്നത് ഓറഞ്ച് നിറത്തിലുള്ള ഹൈലൈറ്റർ ഭിത്തിയിലാണ്. പ്ലാസ്റ്ററിങ് ചെയ്ത് ഗ്രൂവുകൾ നൽകിയ ദ്വാരങ്ങളിൽ ടഫൻറ് ഗ്ലാസിൽ എൽഇഡി സ്ട്രിപ്പുകൾ നൽകി ഇല്യുമിനേറ്റ് ചെയ്തു. രാത്രിയിൽ ഈ വെളിച്ചത്തിന്റെ പ്രഭയിൽ വീടിനു സവിശേഷ ഭംഗിയാണ്. ഓപ്പൺ ടെറസിൽ പാർട്ടികളും മറ്റും  ക്രമീകരിക്കാം.    

simple-house-thrissur.jpg.image.784.410

പോർച്, സിറ്റ്ഔട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഊണുമുറി, അടുക്കള, വർക് ഏരിയ, അറ്റാച്ച്ഡ് ബാത്റൂം സൗകര്യമുള്ള കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ് ഈ വീട്ടിൽ ഒരുക്കിയിരിക്കുന്നത്.

simple-house-thrissur-bed.jpg.image.784.410

വയലിന്റെ സമീപമുള്ള വീടായതുകൊണ്ട് കാറ്റിനെയും വെളിച്ചത്തിനെയും വീട്ടിലേക്ക് ക്ഷണിക്കുന്നതിനായി ക്രോസ് വെന്റിലേഷൻ നൽകി. ചെറിയ സ്‌പേസിലും വിശാലത ലഭിക്കാൻ അനാവശ്യചുവരുകൾ ഒഴിവാക്കി. സ്‌റ്റോറേജിന്‌ വളരെ പ്രാധാന്യം കൊടുക്കുന്ന ഇന്റീരിയറാണ് ഒരുക്കിയത്. ചെറിയ ഇടങ്ങളിൽ പോലും സ്‌റ്റോറേജ് യൂണിറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്. 

ലിവിങ് റൂം ഡബിൾ ഹൈറ്റിലാണ് ഒരുക്കിയത്. സ്വീകരണ മുറിയുടെ ഒരു ചുവർ വോൾപേപ്പർ ഒട്ടിച്ച് ഹൈലൈറ്റ് ചെയ്തു. ഇവിടെ ടിവി യൂണിറ്റും നൽകി. ഇളംനിറങ്ങളാണ്  ഇന്റീരിയറിൽ നൽകിയത്. വെള്ളനിറത്തിലുള്ള മാറ്റ് ഫിനിഷുള്ള വിട്രിഫൈഡ് ടൈലുകളാണ് ഫ്ലോറിങ്ങിൽ ഉപയോഗിച്ചത്. ജൂട്ട് ഫാബ്രിക്കിലുള്ള ഫർണിച്ചറാണ് ലിവിങ്ങിൽ നൽകിയത്.

ലിവിങ് -ഡൈനിങ് ഓപ്പൺ ശൈലിയിലാണ്. ആറു പേർക്കിരിക്കാവുന്ന ഡൈനിങ് ടേബിൾ. ഇതിലും സ്‌റ്റോറേജ് യൂണിറ്റ് നൽകിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. 

simple-storage-dining.jpg.image.784.410

ഇന്റീരിയറിൽ ചെറിയ പരീക്ഷണങ്ങളിലൂടെ  പുതുമകൾ കൊണ്ടുവരാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഗോവണിയുടെ ഹാൻഡ്റെയിൽ ജിഐ പൈപ്പ് വൈറ്റ് പെയിന്റ് അടിച്ചു നൽകിയത് ശ്രദ്ധേയമാണ്. സ്‌റ്റെയർ ഏരിയയിലും അടുക്കളയിലും സ്‌കൈലൈറ്റ് നൽകി. ഗോവണിയുടെ താഴെയുള്ള ഭാഗത്ത് വാഷ് ഏരിയ ക്രമീകരിച്ചു സ്ഥല ഉപയുക്തത നൽകാൻ ശ്രദ്ധിച്ചിട്ടുണ്ട്. മുകൾനിലയിൽ ഫാമിലി ലിവിങ് ഒരുക്കി. 

simple-house-thrissur-interior.jpg.image.784.410

       

സ്വകാര്യതയ്ക്ക് മുൻ‌തൂക്കം നൽകിയാണ് കിടപ്പുമുറികൾ ഒരുക്കിയത്. മൂന്ന് കിടപ്പുമുറികളാണ് വീട്ടിൽ. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം സൗകര്യവും വാഡ്രോബുകളും നൽകിയിട്ടുണ്ട്. മാസ്റ്റർ ബെഡ്റൂമിന്റെ ഹെഡ്ബോർഡ് ഭാഗത്തെ ഭിത്തി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. 

ബ്ലാക് & വൈറ്റ് തീമിലാണ് അടുക്കള. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ഇവിടെയും മൈക്ക കൊണ്ട് നിരവധി കാബിനറ്റുകൾ സ്‌റ്റോറേജിനായി ക്രമീകരിച്ചിട്ടുണ്ട്.

simple-house-thrissur-elevation.jpg.image.784.410

38 ലക്ഷം രൂപയാണ് വീടിന്റെ നിർമാണത്തിന് ചെലവായത്. പ്ലോട്ടിലെ മരങ്ങൾ പരമാവധി നിലനിർത്തിയാണ് വീടിനുള്ള സ്ഥാനം കണ്ടത്. ആരുടേയും മനസ്സുകവരുന്ന ലാളിത്യമാണ് പ്രകൃതിയുമായി പുണർന്നുനിൽക്കുന്ന ഈ വീടിന്റെ അഴക്.

Project facts

Location- Cheruthuruthy, Thissur

Area- 1400 SFT

Plot- 14 cents

Owner- Salam P A

Designer- Jitheesh Gopal

Mob- 9656699504