നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ ഔദ്യോഗിക വെബ്സൈറ്റ് അപ്രത്യക്ഷമായി. ദിലീപ് ഓണ്‍ലൈന്‍( www.dileeponline.com) എന്ന സൈറ്റാണ് ഇന്നലെ മുതല്‍ അപ്രത്യക്ഷമായത്.
നേരത്തെ നടന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തിരുന്നു. വെബ്സൈറ്റിന്റെ ഹോം പേജില്‍ നടൻ ജയിലഴിക്കുള്ളില്‍ നില്ക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തു. ഹാക്ക് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ വെബ്സൈറ്റ് പൂർവസ്ഥിതിയിലാകുകയും ചെയ്തിരുന്ന. നടന്റെ വെബ്സൈറ്റ് മാനേജ് ചെയ്യുന്നവരാണ് സൈറ്റ് പൂർവസ്ഥിതിയിലാക്കിയത്. ദിലീപിന്റെ പുതിയ സിനിമകളുടെ വിശേഷങ്ങളും ചിത്രങ്ങളും സിനിമകളുടെ പട്ടികയും ജീവചരിത്രവുമെല്ലാം ഉള്‍ക്കൊള്ളുന്നതാണ് വെബ്സൈറ്റ്.