E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:09 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കാഴ്ച്ചക്കാരെ അമ്പരപ്പിച്ച് തനിയെ ഓടുന്ന ബൈക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നിറയെ വാഹനങ്ങളുള്ള ഹൈവേയിലൂടെ പായുന്ന ഇരുചക്രവാഹനം. കേൾക്കുമ്പോൾ‌ കുഴപ്പമൊന്നും ആദ്യം തോന്നില്ല, എന്നാൽ ഓടുന്നത് ആളില്ലാത്ത ഇരുചക്രവാഹനമാണെങ്കിലോ? ലോകത്തിലെ പ്രമുഖ വാഹനനിർമാതാക്കളെല്ലാം ഡ്രൈവറില്ലാ വാഹനത്തിനുവേണ്ടിയുള്ള പരീക്ഷണം തുടരുമ്പോൾ, പെട്ടെന്നൊരു സുപ്രഭാതത്തിൽ‌ തനിയെ ഓടുന്ന മോട്ടോർസൈക്കിൾ പുറത്തിറങ്ങിയതിനു പിന്നിലാര്? സംശയങ്ങൾ നിരവധി. ആദ്യം കൗതുകം തോന്നുമെങ്കിലും പിന്നീടതു ഭയത്തിനു വഴിമാറും. ഇത്തരത്തിൽ തനിയെ ഓടുന്നൊരു മോട്ടോർ സൈക്കിളിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയാണിപ്പോൾ.

ഫ്രാൻസിലെ പാരീസിലെ ഹൈവേയിൽ നിന്നാണ് ദൃശ്യങ്ങൾ പകർത്തിയത്. റൈഡറില്ലാതെ ഹൈവേയിലൂടെയോടുന്ന ബൈക്കു കണ്ട് അമ്പരന്നെന്നാണ് വിഡിയോ പകർത്തിയയാൾ പറയുന്നത്. കൂടാതെ അടുത്തെങ്ങും അപകടം നടന്നതിന്റെ തെളിവുമുണ്ടായിരുന്നില്ല എന്നും വിഡിയോയിൽ പറയുന്നുണ്ട്.  എന്നാൽ ഒരു അപകടത്തിന്റെ ബാക്കിപത്രമാണ് തനിയെ സഞ്ചരിക്കുന്ന ബൈക്ക് എന്നാണ് പോലീസ് ഭാഷ്യം. 

ഹൈവേയിലൂടെ ക്രൂസ് കൺട്രോളിൽ വരികയായിരുന്ന റൈഡർ അപകടത്തിൽപെട്ടു മോട്ടോര്‍സൈക്കിളില്‍ നിന്നും തെറിച്ച് വീണെങ്കിലും, മോട്ടോര്‍സൈക്കിള്‍ യാത്ര തുടരുകയായിരുന്നു. അപകടത്തിൽ കൈക്കു പരിക്കേറ്റ റൈഡർ തന്റെ ബൈക്കിനു വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ഇയാൾ നൽകിയ പരാതിയെത്തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് മണിക്കൂറുകൾക്കു ശേഷം ഏകദേശം രണ്ടു കിലോമീറ്റർ അകലെ മോട്ടോർസൈക്കിളിനെ കണ്ടെത്തുകയായിരുന്നുവെന്നു പൊലീസ് വെളിപ്പെടുത്തി. കാര്യം എന്തായാലും തനിയെ സഞ്ചരിച്ച് ഈ ഇരുചക്രവാഹനം താരമായി മാറിയിരിക്കുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :