തമിഴ്നാട്ടിലെ കുറുമ്പപട്ടി ഗ്രാമപഞ്ചായത്തിലെ ഒരു സർക്കാർ സ്കൂളിൽ നിന്നുള്ള കഥയാണിത്. കുട്ടികൾ ആവശ്യത്തിന് ഇവിടെ പഠിക്കുന്നുണ്ടെങ്കിലും സ്കൂളിലെ ഹാജർ നില വളരെ കുറവായിരുന്നു. ഒട്ടുമിക്ക ദിവസങ്ങളിലും വയറുവേദനയും പനിയുമൊക്കെയായി കുട്ടികൾ അവധിയിലായിരിക്കും. അങ്ങനെ ഹാജർ നില കുറയുന്നത് ശ്രദ്ധയിൽപ്പെട്ട ഒരു കൂട്ടം കുട്ടികളാണ് അതിനുപിന്നിലെ യഥാർത്ഥ കാരണം അന്വേഷിച്ചു കണ്ടെത്താൻ ശ്രമം തുടങ്ങിയത്
ഇതിനായി അവർ പതിമൂന്നുകാരായ വിദ്യാർത്ഥികളുടെ അഞ്ചാംഗ കമ്മിറ്റിയുണ്ടാക്കി. സുബിക് പാണ്ഡ്യൻ, സന്തോഷ്, ദയാനിധി, രാകുൽ, പ്രഭാഹരൻ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങൾ. ആദ്യമൊക്കെ അവർ കരുതിയിരുന്നത് കുട്ടികൾ ഉപയോഗിക്കുന്ന സോപ്പ്, ധരിക്കുന്ന വസ്ത്രം, മുടി വൃത്തിയായി സൂക്ഷിക്കാത്തത് ഇതൊക്കെയാണ് അസുഖത്തിനുള്ള കാരണം എന്നാണ്. എന്നാൽ അന്വേഷണത്തിനൊടുവിലാണ് യഥാർത്ഥ പ്രശ്നക്കാരൻ സ്കൂളിലെ മൂത്രപ്പുരയാണെന്ന് കണ്ടെത്തിയത്.