പറക്കുന്നതിനിടെ ടയർ നഷ്ടപ്പെട്ട വിമാനം അടിയന്തരമായി നിലത്തിറക്കി. ഫ്ലോറിഡയിലാണ് സംഭവം. ആകാശത്തു നിന്നു തന്നെ ടയർ നഷ്ടമായ വിവരം പൈലറ്റ് മനസ്സിലാക്കിയിരുന്നു. വൻ ശബ്ദത്തോടെ റൺവേയിൽ ഉരസിയാണ് വിമാനം ലാൻഡ് ചെയ്തത്. വിമാനം റൺവേയിൽ തട്ടി തീ വരുന്നതും വിഡിയോയിൽ കാണാം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. സരസോട്ട രാജ്യാന്തര വിമാനത്തിലാണ് വിമാനം ലാൻഡ് ചെയ്തത്. ബെലിസിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത ചെറിയ വിമാനം പൈലറ്റിന്റെ മുൻകരുതൽ കൊണ്ടാണ് വിൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ടയർ നഷ്ടപ്പെട്ട കാര്യം പൈലറ്റ് അറിഞ്ഞെങ്കിലും ഫ്ലോറിഡിയിലേക്ക് തന്നെ യാത്ര തുടരാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. ടയർ നഷ്ടപ്പെട്ട വിവരം എയർപോർട്ട് അധികൃതരെ അറിയിച്ചിരുന്നു. ഇതിനാൽ തന്നെ വൻ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയിരുന്നു.