ഇന്ന് ലോകഭൗമ ദിനം. അശാസ്ത്രീയമായ വികസനവും പ്രകൃതിക്കു നേരെയുളള കയ്യേറ്റങ്ങളും ക്രമാതീതമാകുമ്പോള്‍ നിലനില്‍പ്പിന്റെ തന്നെ ഒാര്മപ്പെടുത്തലാകുന്നു ഇൗ ഭൗമദിനവും
മഞ്ഞും മഴയും വെയിലും മാറിമാറി വരുന്ന ഋതുഭേദങ്ങളും മനോഹരമായ ഓര്മകള്മാത്രമായി. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ബുദ്ധിശൂന്യത നിലനിര്‍ത്തി കൊണ്ട് ഇരുട്ടില്‍ തിരിതെളിച്ച് ലോകം ഭൗമദിനത്തില്‍.
മണ്ണും മമതയും കൊന്നപ്പൂവുമെല്ലം പാഠപുസ്തകത്തിലൊതുങ്ങിയപ്പോള് ശ്വസിക്കുന്ന വായുവിനും കുടിവെളളത്തിനും പണം ഒടുക്കേണ്ട ഗതികേട്. ചിലപ്പോഴൊക്കെ പ്രകൃതിയുടെ ചെറുവിരല്‍ അനക്കങ്ങള്‍ പോലും മനുഷ്യനെ നിസഹായനാക്കുന്നു
വൈകിയെത്തിയ ചില തിരിച്ചറിവുകള്‍ പ്രതീക്ഷകള്‍ക്ക് വഴിവയ്ക്കുന്നുണ്ട്. പരിദേവനങ്ങള്‍ അല്ല വിവേകമാണ് വേണ്ടതെന്ന തിരിച്ചറിവാണ് ഈദിനം ആവശ്യപ്പെടുന്നത്.
Advertisement