സ്ത്രീകളും പുരുഷനാമാരും ഒരുപോലെ കേശസംരക്ഷണത്തിന് പ്രാധാന്യം നൽകുന്നവരാണ്. എന്നാൽ എല്ലാവരും ഒരുപോലെ നേരിടുന്ന പ്രശ്നവുമാണ് മുടികൊഴിച്ചിൽ. മുടികൊഴിച്ചില്‍ തടയാന്‍ ഒരു ഉഗ്രൻ ഐഡിയ ഇതാ. ഇത് ഏറ്റവും എളുപ്പമുള്ള ഒരു പോംവഴിയാണ്. സ്ഥിരമായി വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ മുടികൊഴിച്ചില്‍ മാറ്റാനാകുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
ആഴ്ചയില്‍ ഒരിക്കല്‍ ചൂടാക്കിയ വെളിച്ചെണ്ണ, ചൂടു കുറഞ്ഞശേഷം തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. ഒന്നോ രണ്ടോ മണിക്കൂറിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകി കളയുക. ഇങ്ങനെ കഴുകുമ്പോള്‍ തലയിലെ എണ്ണ മുഴുവനായി കഴുകിക്കളയാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നത് മുടികൊഴിച്ചിലിന് ഉത്തമമായ പ്രതിവിധിയാണ്.