E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:07 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കുട്ടികളിലെ ബ്രഷിങ് മുതൽ ഉറക്കം വരെ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

brushing
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുട്ടികൾ വളരും തോറും രക്ഷിതാക്കൾക്ക് അവരുടെ ആരോഗ്യം സംബന്ധിച്ച ആശങ്കകളും സംശയങ്ങളും കൂടി വരും. അവരുടെ ചെറിയ കാര്യങ്ങൾ വരെ വിഷയങ്ങളായി മാറും. പല മാതാപിതാക്കൾക്കും ചെറിയ സംശയങ്ങൾ ഡോക്ടറുടെ മുമ്പിൽ അവതരിപ്പിക്കാൻ മടിയുണ്ടാകും. അത്തരം ചില സംശയങ്ങൾക്കുള്ള മറുപടികൾ വായിക്കാം. മാസങ്ങൾ മാത്രം പ്രായമായ കുട്ടികളെ സംബന്ധിക്കുന്ന പ്രശ്നങ്ങൾ മുതൽ കൗമാരകാലത്തെ കുറിച്ചുള്ള ചോദ്യങ്ങൾ വരെ ഉണ്ട്. 

സ്ക‍ൂളിൽ പോയിതുടങ്ങിയ മകളുടെ തലയിൽ പേൻ കണ്ടു തുടങ്ങി. പേൻശല്യം അകറ്റ‍ാനുള്ള ഷാംപു ഉപയോഗിക്കാമോ? 

പേൻശല്യം അഥവാ പെഡികൂലോസിസ് കാപിറ്റിസ് (Pediculosis capitis) കുട്ടികളിൽ സാധാരണയായി കാണുന്ന ഒരു പരാദം ആണ്. ഇത് അധികമാകുമ്പോൾ ചൊറിച്ചിൽ ഉണ്ടാകുകയും അതു കാരണം തലയോട്ടിയിൽ അണുബാധയ്ക്കും സാധ്യതയുണ്ട്. വേദന ഉണ്ടാകുന്നത് ഇതുകൊണ്ടാണ്. പരസ്യങ്ങളിൽ കാണുന്ന ഷാംപുവിലെ ഘടകങ്ങൾ നമുക്ക് അറിയാൻ സാധിക്കുകയില്ല. അതു വീര്യം കൂടിയതോ ഗുണം കുറവുള്ളതോ ആകാം. എന്നാൽ പെർമിത്രിൻ (Permethrine) അടങ്ങിയ ലോഷൻ വളരെ സുരക്ഷിതമായി ഉപയോഗിക്കാം െഎവർമെക്റ്റോൾ (Ivemectol) എന്ന മെഡിക്കേറ്റഡ് ഷാംപൂവും ഇപ്പോൾ വിപണിയിലൂണ്ട്.  

കുട്ടികളിൽ ഡിയോഡറന്റ്, സ്പ്രേ എന്നിവ ഉപയോഗിക്കുന്നതുകൊണ്ടു കുഴപ്പമുണ്ടോ?  

ഡിയോഡറന്റ്, സ്പ്രേ എന്നിവ കഴിവതും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ആസ്മ, അലർജി എന്നീ അസുഖമുള്ള കുട്ടികൾ പ്രത്യേകിച്ചും. അവർക്കു ശ്വാസംമുട്ടൽ കൂടാൻ സാധ്യതയുണ്ട്. സ്പ്രേ അടിക്കുന്ന സ്ഥലത്തു തൊലിപ്പുറമെ ഉള്ള അലർജിക്കും (Contat dermatitis) സാധ്യതയുണ്ട്.  

എത്ര വയസ്സു മുതലാണ് കൂട്ടിയോട് സ്വയം ബ്രഷ് ചെയ്യാൻ ആവശ്യപ്പെടേണ്ടത് ? 

ഒരോ കുട്ടിയും മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തമാണ്. ഏകദേശം 5–6 വയസ്സു മുതൽ കു‌ട്ടികൾ സ്വന്തമായി ബ്രഷ് ചെയ്യാൻ പ്രാപ്തരാകും. പക്ഷേ, രക്ഷിതാക്കളുടെ നിരീക്ഷണം 10 വയസ്സു വരെയെങ്കിലും ആവശ്യമാണ്. 

 

പൂർണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :