നാളികേര പ്രത്യേക സാമ്പത്തിക മേഖലയായി കോഴിക്കോടിനെ തിരഞ്ഞെടുത്തത് സ്വാഗതാർഹമെന്ന് നാളീകേര കർഷകർ. ബജറ്റ് പ്രഖ്യാപനം നാളീകേര കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ.
നാളീകേര ഉൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന കോഴിക്കോട് ജില്ലയെ പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ചത് ഈ മേഖലക്ക് കൈതാങ്ങാണ്. പ്രത്യേക സാമ്പത്തിക മേഖലയാകുന്നതോടെ നാളീകേരത്തിന്റെ വിപണി സാധ്യത വർധിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ.നാളീകേര സംഭരണം , വിലതകർച്ച ഉൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും പ്രതീക്ഷിക്കുന്നു.
നാളീകേര മൂല്യവർധിത ഉൽപ്പന്നങ്ങൾ ലക്ഷ്യമിട്ട് കൂടുതൽ പ്രൊഡ്യൂസേഴ്സ് കമ്പനികൾ രൂപീകരിക്കുമെന്ന പ്രഖ്യാപനം ഈ മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കും. ബീച്ച് ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങൾ വികസിപ്പിക്കാൻ ഫണ്ട് നീക്കിവെച്ചത് അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന ആശുപത്രിക്ക് ഗുണം ചെയ്യും. കൊയിലാണ്ടി മൽസ്യ ബന്ധന തുറമുഖത്തിനായി കൂടുതൽ തുക വകയിരുത്തിയത് നിലവിടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കും.