ഓസ്ട്രേലിയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ രവീന്ദ്ര ജഡേജ പിച്ചിൽവച്ചു കാട്ടിയ തമാശ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ജഡേജയുടെ ഒരു അപ്പീലിനോടുള്ള ഓസിസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ പ്രതികരണം ജഡേജ ഗ്രൗണ്ടിൽവച്ച് അനുകരിക്കുകയായിരുന്നു.
ടെലിവിഷൻ റീപ്ലേയിൽ ഏറെ രസകരമായി തോന്നുന്ന വിഡിയോ ഇതിനോടകം നിരവധി പേർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു കഴിഞ്ഞു. തകർപ്പൻ സെഞ്ചുറിയോടെ മുന്നിൽനിന്നു നയിച്ച സ്റ്റീവ് സ്മിത്തായിരുന്നു ഇന്ത്യയ്ക്കെതിരായ ഓസ്ട്രേലിയയുടെ ജയത്തിന്റെ മുഖ്യ ശിൽപ്പി.