E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 03 2021 11:12 PM IST

Facebook
Twitter
Google Plus
Youtube

More in Sports

മുംബൈ ഇന്ത്യന്‍സിനെതിരെ പുണെ സൂപ്പര്‍ ജയന്‍റിന് ഏഴുവിക്കറ്റ് ജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:


ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റൈസിങ് പുണെ സൂപ്പര്‍ ജയന്റിന് 7 വിക്കറ്റിന്റെ ആവേശജയം. 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പുണെ ഒരുപന്ത്് മാത്രം ശേഷിക്കെ വിജയത്തിലെത്തി. 84 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തും 60 റണ്‍സെടുത്ത രഹാനെയുമാണ് പുണെയുടെ വിജയശില്‍പ്പികള്‍. 

ആവേശത്തിന്‍റെ പെരുമ്പറക്കൊട്ടിലും സമചിത്തത കൈവിടാതെ കളിച്ച പുണെ ക്യാപ്റ്റന് അവകാശപ്പെട്ടതാണ് ത്രസിപ്പിക്കുന്ന ജയത്തിന്‍റെ ക്രെഡിറ്റത്രയും. തൊടുന്നതെല്ലാം പൊന്നാക്കാന്‍ ശീലിക്കുന്ന സ്റ്റീവ് സ്മിത്ത്, 54 പന്തില്‍ 84 റണ്‍സുമായാണ് വീരനായകനായത്. 7 ഫോറും 3 സിക്സും ഉള്‍പ്പെട്ട ക്ലാസ് ഇന്നിങ്സ്. 

ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെയാണ് പുണെയുടെ സൂപ്പര്‍ ജയന്‍റ് മറുപടിക്ക് അടിത്തറയിട്ടത്. എന്നാല്‍ 60ല്‍ എത്തി നില്‍ക്കെ നിതീഷ് റാണയുടെ അസാമാന്യ ക്യാച്ചിങ് മികവില്‍ രഹാനെ വീണു. 

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിനെ പിടിച്ചുകെട്ടി ഇമ്രാന്‍ താഹിറും രജത് ഭാട്ടിയയും. പാര്‍ഥിവ് പട്ടേല്‍, രോഹിത് ശര്‍മ, ജോസ് ബട്ലര്‍. ആദ്യ മൂന്ന് പേരും താഹിറിന്‍റെ സ്പിന്‍ മികവില്‍ ബാറ്റ് താഴെവച്ചു. 

ബട്ലറുടെ 38ഉം റാണയുടെ 34ഉം പൊള്ളാര്‍ഡിന്‍റെ 27 ചേര്‍ന്നപ്പോള്‍ 19 ഓവറില്‍ 7ന് 154 എന്നായിരുന്നു ഇന്ത്യന്‍സിന്‍റെ സ്കോര്‍ കാര്‍ഡ്. എന്നാല്‍ അവസാന ഓവറിലെ ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിങ് വിസ്ഫോടനത്തില്‍ ഇന്ത്യന്‍സ് സ്കോര്‍ 184ല്‍ എത്തി. 4 സിക്സും ഒരു ഫോറുമടക്കം അശോക് ഡിന്‍ഡ വഴങ്ങിയത് 30 റണ്‍സ്.

മുന്നില്‍ നിന്ന് നയിച്ച സ്റ്റീവ് സ്മിത്താണ് മാന്‍ ഓഫ് ദി മാച്ച്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :