ബാഗ് ചുമന്ന് പാക് താരങ്ങള്‍; ഓസ്ട്രേലിയയില്‍ കളിക്കാര്‍ക്ക് ദുരനുഭവം

pakistan-playes
SHARE

ട്രക്കിലേക്ക് ലഗേജ് കയറ്റുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍. ഓസ്ട്രേലിയയിലേക്ക് ടെസ്റ്റ് പരമ്പരക്കായി എത്തിയ പാക് താരങ്ങള്‍ക്ക് നേരിട്ട ദുരനുഭവം എന്ന നിലയില്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുകയാണ് പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദി. 

30 മിനിറ്റിനകം അടുത്ത വിമാനയാത്ര ആരംഭിക്കും. രണ്ട് പേര്‍ മാത്രമാണ് ‍ഞങ്ങളുടെ ലഗേജുകള്‍ കയറ്റാന്‍ ഉണ്ടായിരുന്നത്. അതിനാലാണ് ഞങ്ങള്‍ സഹായിക്കാന്‍ ഇറങ്ങിയത്. അടുത്ത ഫ്ളൈറ്റ് മിസ് ആവാതിരിക്കാനായിരുന്നു ഇത് എന്നും ഷഹീന്‍ അഫ്രീദി പറയുന്നു. 

സ്വന്തം ബാഗുകള്‍ സ്വയം ചുമക്കേണ്ടി വന്നു എന്നതിനൊപ്പം പാക് എംബസിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരോ, ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അധികൃതരോ പാക് കളിക്കാരെ സ്വീകരിക്കാന്‍ എത്തിയിരുന്നില്ല. ഇതിനെതിരേയും വിമര്‍ശനം ശക്തമാണ്. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയാണ് ഓസ്ട്രേലിയക്കെതിരെ പാകിസ്ഥാന്‍ കളിക്കുന്നത്. 

MORE IN SPORTS
SHOW MORE