
ഒരൊറ്റ പരാജയം പോലുമറിയാതെ ഒടുവിൽ ഫൈനലിൽ പതറിയ ഇന്ത്യൻ ക്രിക്കറ്റ് ടീം നൽകിയ ആഘാതത്തിൽ നിന്ന് ആരാധകലോകം മുക്തരായിട്ടില്ല. ടോസ് നഷ്ടപ്പെട്ടിടത്ത് പതറിയ ഇന്ത്യ ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് കണ്ടെത്തിയില്ല. ഒടുവിൽ ആറാം കിരീടം ചൂടി ഓസ്ട്രേലിയ ക്രിക്കറ്റ് രാജാക്കൻമാരായി. മത്സരശേഷം സംഭവിച്ച തെറ്റ് തുറന്നുപറയുകയാണ് രോഹിത്.
‘ഇന്ന് ഞങ്ങളത്ര പോരായിരുന്നു, മികച്ച ടീമായി നിന്ന് ഓസ്ട്രേലിയക്കെതിരായ ഫൈനലിൽ മത്സരിക്കാൻ സാധിച്ചില്ലെന്ന് ടീം ക്യാപ്റ്റൻ രോഹിത് ശർമ തുറന്നു പറഞ്ഞു. ഞങ്ങൾ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. ഇരുപതോ മുപ്പതോ റൺസ് കൂടി എടുക്കാൻ സാധിച്ചിരുന്നെങ്കിൽ ഒരുപക്ഷേ റിസൽട്ട് മറ്റൊന്നാകുമായിരുന്നു. കെഎൽ രാഹുലും കോലിയും ചേര്‍ന്ന് നല്ലൊരു കൂട്ടുകെട്ട് സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും വിക്കറ്റുകൾ തുടരെത്തുടരെ നഷ്ടമായത് മത്സരം കൈവിടാൻ കാരണമായി. മതിയായ റൺസ് പിടിക്കാൻ സാധിക്കാത്തത് പരാജയകാരണമായി.

ജയിക്കാന്‍ 241 റണ്‍സ് വേണ്ടിയിരുന്ന ഓസ്ട്രേലിയ നാലു വിക്കറ്റ് നഷ്ടത്തില്‍ 43 ഓവറില്‍ തന്നെ ലക്ഷ്യം കണ്ടു.തുടക്കത്തിലെ പതര്‍ച്ചയ്ക്കു ശേഷം ടീമിനെ തിരിച്ചു കൊണ്ടു വന്ന ട്രാവിസ് ഹെഡിന്റെ സെഞ്ചറിയാണ് ഓസീസ് ജയത്തില്‍ നിര്‍ണായകമായത്. ഹെഡ് 120 പന്തുകളില്‍ നിന്നും 137 റണ്‍സ് നേടി പുറത്തായി. 58 റണ്‍സുമായി ലബുഷെയ്ന്‍ മികച്ച പിന്തുണ നല്‍കി. ഏഴു റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും 15 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷും നാലു റണ്‍സെടുത്ത സ്മിത്തും തുടക്കത്തിലെ പുറത്തായി. ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റുകളെടുത്തു. മുഹമ്മദ് ഷമിയും സിറാജും ഓരോ വിക്കറ്റുകള്‍ വീതം നേടി.

‘We were not good enough’; Rohit Sharma after Worldcup final