‘തന്നെയാരും ക്ഷണിച്ചില്ല, 83ലെ ടീം അവിടെ വേണമെന്ന് താൻ ആഗ്രഹിച്ചു’

kapilwbnew
SHARE

ഇന്ത്യ–ഓസ്ട്രേലിയ ഫൈനൽ മത്സര വേദിയിലേക്ക് തന്നെയാരും ക്ഷണിച്ചില്ലെന്ന് മുൻ ക്യാപ്റ്റൻ കപിൽ ദേവ്. ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് കിരീടം നേടിക്കൊടുത്ത 1983ലെ ടീം മൊത്തം അവിടെ ഉണ്ടാവണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും കപിൽ . പക്ഷേ അതൊരു വലിയ സംഭവമാണ്, ഉത്തരവാദപ്പെട്ടവരെല്ലാം തിരക്കിലാകും, അതുകൊണ്ട് തന്റെ കാര്യം വിട്ടുപോയതാകാമെന്നും കപിൽദേവ് പറയുന്നു. 

സൗരവ് ഗാംഗുലി ഉൾപ്പെടെ മൊട്ടേര സ്റ്റേഡിയത്തിലെത്തിയിരുന്നു. മുൻ ക്യാപ്റ്റൻമാരെയും ബിസിസിഐ പ്രസിഡന്റുമാരെയും ഉദ്യോഗസ്ഥരെയും ക്ഷണിക്കുന്നത് ഒരു പതിവുരീതിയാണ്. ഷാരൂഖ് ഖാൻ, രൺവീർ സിങ്, ദീപിക പദുക്കോൺ, എന്നിങ്ങനെ ഒരു താരനിരയും ഫൈനൽ ഗ്രൗണ്ടിലെത്തിയിരുന്നു.ഇതിനിടെ ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് നേടിക്കൊടുത്ത കപിൽ ദേവിനെ ക്ഷണിക്കാത്തതും ചർച്ചയായി.  

Wasn’t invited for worldcup final; Says Kapil Dev

MORE IN SPORTS
SHOW MORE