
ഏകദിന ലോക കിരീടം ഉയര്‍ത്തിയതിന്റെ ആഘോഷങ്ങളില്‍ നില്‍ക്കെ ഓസീസ് താരം മിച്ചല്‍ മാര്‍ഷില്‍ നിന്ന് വന്ന പെരുമാറ്റത്തിനെതിരെ വിമര്‍ശനം. ആഘോഷങ്ങള്‍ക്കിടയില്‍ ട്രോഫിക്ക് മുകളില്‍ കാല് വെച്ച് മിച്ചല്‍ മാര്‍ഷ് ഇരിക്കുന്ന ചിത്രത്തിന് എതിരെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ ഉയരുന്നത്.
ഡ്രസ്സിങ് റൂമിലെ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ നായകന്‍ പാറ്റ് കമിന്‍സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതിലാണ് കിരീടത്തിന് മുകളില്‍ കാല്‍ വെച്ചിരിക്കുന്ന മിച്ചല്‍ മാര്‍ഷിന്റെ ചിത്രവും ഉള്‍പ്പെട്ടത്. ലോക കിരീടത്തെ അപമാനിക്കുന്ന പെരുമാറ്റമാണ് മാര്‍ഷില്‍ നിന്ന് വന്നതെന്ന കമന്റുകളാണ് ശക്തമാവുന്നത്. അത് ലോകകപ്പ് ആണ്, ബഹുമാനിക്കു, ഇന്ത്യന്‍ ടീമിനോടോ ഇന്ത്യന്‍ ആരാധകരോടോ ഈ ട്രോഫിയുടെ മൂല്യത്തെ കുറിച്ച് ചോദിക്കു, ഇങ്ങനെയെല്ലാമാണ് ആരാധകരുടെ കമന്റുകള്‍.