ഐപിഎല്‍ കളിച്ചില്ല; നേടിയത് ലോക കിരീടം, ആഷസ്, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്

cummins-ipl
SHARE

ലോകകപ്പില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റതിന് പിന്നാലെ കമിന്‍സിന്റെ ക്യാപ്റ്റന്‍സിയെ ചോദ്യം ചെയ്ത് വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ ആറാം ലോക കിരീടത്തിലേക്ക് ഓസ്ട്രേലിയയെ എത്തിച്ചാണ് കമിന്‍സ് മറുപടി നല്‍കിയത്. ഇപ്പോള്‍, 2023ലെ ഐപിഎല്‍ കളിക്കാന്‍ എത്തില്ലെന്ന് പറയുന്ന കമിന്‍സിന്റെ വാക്കുകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.

അടുത്ത വര്‍ഷത്തെ ഐപിഎല്‍ കളിക്കേണ്ടതില്ലെന്ന പ്രയാസകരമായ തീരുമാനത്തിലേക്കാണ് എത്തിയിരിക്കുന്നത്. അടുത്ത 12 മാസത്തെ രാജ്യാന്തര ഷെഡ്യൂള്‍ തിരക്കേറിയതാണ്. അതിനാല്‍ ലോകകപ്പിനും ആഷസിനും മുന്‍പായി വിശ്രമം എടുക്കുന്നു, 2022 നവംബര്‍ 15ന് ട്വിറ്ററില്‍ കമിന്‍സ് കുറിച്ചത് ഇങ്ങനെ. 

ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കമിന്‍സിന്റെ തീരുമാനത്തിന് ഫലമുണ്ടായതായാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഓസ്ട്രേലിയയെ കമിന്‍സ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ആഷസിലും ഏകദിന ലോകകപ്പിലും ജയിപ്പിച്ചു കയറ്റി. 

MORE IN SPORTS
SHOW MORE