ആദ്യ ഓവറില്‍ 15 റണ്‍സ്; പിന്നെ 17 പന്തിനുള്ളില്‍ 2 വിക്കറ്റ്; കയ്യടിക്കണം ഈ പവര്‍പ്ലേ കരുത്തിന്

bumrah-new
SHARE

പവര്‍പ്ലേയില്‍ ആരെയും വിസ്മയിപ്പിക്കുന്ന കണക്കുമായാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ബുമ്ര ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ പന്തെറിയാനെത്തിയത്. എന്നാല്‍ മൂന്ന് ബൗണ്ടറി ഉള്‍പ്പെടെ 15 റണ്‍സ് അടിച്ചെടുത്താണ് ആദ്യ ഓവറില്‍ ബുമ്രയെ ഹെഡ്ഡും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് സ്വീകരിച്ചത്. ഇത്തവണത്തെ ലോകകപ്പില്‍ ബുമ്ര ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ പവര്‍പ്ലേ സ്പെല്ലും ഫൈനലിലേതായി. എന്നാല്‍ മിച്ചല്‍ മാര്‍ഷിനേയും സ്മിത്തിനേയും മടക്കിയായിരുന്നു പവര്‍പ്ലേയിലെ തന്റെ കരുത്ത് ബുമ്ര ഒരിക്കല്‍ കൂടി കാണിച്ചത്. 

ലീഗ് ഘട്ടം പിന്നിട്ടപ്പോള്‍ രണ്ട് വട്ടം മാത്രമായിരുന്നു പവര്‍പ്ലേയില്‍ ബുമ്ര 15 റണ്‍സിന് മുകളില്‍ വഴങ്ങിയത്. നാല് ഓവറില്‍ നെതര്‍ലന്‍ഡ്സിന് എതിരെ വഴങ്ങിയ 19 റണ്‍സും ഇംഗ്ലണ്ടിനെതിരെ 5 ഓവറില്‍ വഴങ്ങിയ 17 റണ്‍സും മാത്രം. ബാക്കി ഏഴ് കളിയിലും പവര്‍പ്ലേയില്‍ ബുമ്ര വഴങ്ങിയത് 15ല്‍ താഴെ റണ്‍സ്.എന്നാല്‍ ഓസ്ട്രേലിയക്കെതിരെ ആദ്യ ഓവറില്‍ മാത്രം ബുമ്ര 15 റണ്‍സ് വഴങ്ങി. 

ലോകകപ്പില്‍ പവര്‍പ്ലേയിലെ ഒരു ഓവറില്‍ ബുമ്ര 10ന് മുകളില്‍ റണ്‍സ് ആദ്യമായി വഴങ്ങിയതും ലോകകപ്പ് ഫൈനലില്‍ കണ്ടു. ആദ്യ ഓവറില്‍ റണ്‍സ് വഴങ്ങിയെങ്കിലും ബുമ്ര ശക്തമായി തിരികെ കയറി. മിച്ചല്‍ മാര്‍ഷിനേയും സ്റ്റീവ് സ്മിത്തിനേയും പവര്‍പ്ലേക്കുള്ളില്‍ മടക്കിയാണ് ബുമ്ര ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയത്. ടൂര്‍ണമെന്റില്‍ പവര്‍പ്ലേയില്‍ ഏഴ് വിക്കറ്റാണ് ബുമ്ര വീഴ്ത്തിയത്. പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരങ്ങളില്‍ നാലാമതാണ് ബുമ്ര. സൗത്ത് ആഫ്രിക്കയുടെ ജാന്‍സന്‍, ശ്രീലങ്കയുടെ ദില്‍ഷന്‍ മധുഷങ്ക, മുഹമ്മദ് ഷമി എന്നിവരാണ് ബുമ്രയ്ക്ക് മുന്നിലുള്ളത്. 2023 ലോകകപ്പിലെ ഏറ്റവും കൂടുതല്‍ ഡോട്ട് ബോളുകള്‍ എറിഞ്ഞ ബൗളര്‍ ബുമ്രയാണ്.

Bumrah Powerplay spell strength

MORE IN SPORTS
SHOW MORE