ഹൃദയം തകര്‍ത്ത തോല്‍വി; കോലിയെ ചേര്‍ത്ത് പിടിച്ച് അനുഷ്ക

anushka-kohli
SHARE

ലോകകപ്പിലെ താരമായി മാറുകയും സച്ചിന്റെ ഏകദിന സെഞ്ചുറി റെക്കോര്‍ഡ് തകര്‍ക്കുകയും ചെയ്തതോടെ വിരാട് കോലിക്ക് മറക്കാനാവാത്ത ലോകകപ്പ് ആണ് കടന്നുപോകുന്നത്. കിരീടത്തിന് അരികെ ഒരിക്കല്‍ കൂടി ഇന്ത്യ വീണതിന്റെ ദുഖം ഇന്ത്യന്‍ താരങ്ങളുടെ മുഖങ്ങളില്‍ വ്യക്തമായിരുന്നു. ഈ സമയം കോലിയെ ആശ്വസിപ്പിക്കുന്ന അനുഷ്കയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

anushka-koli1

സ്റ്റാന്‍ഡ്സിന് സമീപം വെച്ച് കോലിക്ക് ആലിംഗനം നല്‍കി ആശ്വസിപ്പിക്കുന്ന അനുഷ്കയുടെ ചിത്രമാണ് ശ്രദ്ധപിടിക്കുന്നത്. കെ.എല്‍. രാഹുലിന്റെ ഭാര്യ ആതിയ ഷെട്ടിയേയും സമീപം കാണാം. ഇന്ത്യ–അഹമ്മദാബാദ് ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍ നിരവധി സെലിബ്രിറ്റികള്‍ എത്തിയിരുന്നു. തോല്‍വിയിലേക്ക് വീണെങ്കിലും ഇന്ത്യന്‍ ടീമിന് പിന്തുണ അറിയിച്ച് നിരവധി സെലിബ്രിറ്റികളാണ് സമൂഹമാധ്യമങ്ങളിലെത്തിയത്. 

ഇന്ത്യയുടെ ഒരു മോശം ദിവസം. തുടരെ 10 മല്‍സരം ജയിച്ച് എല്ലാ ശക്തിയുമെടുത്ത ഇന്ത്യന്‍ ടീമിനെയാണ് കണ്ടത്. ബാറ്റേഴ്സില്‍ നിന്നും ബൗളര്‍മാരില്‍ നിന്നും ലോകോത്തര പ്രകടനം വന്നു. ടീം എടുത്ത പ്രയത്നത്തിലും നിശ്ചയദാര്‍ഡ്യത്തിലും സ്പോര്‍ട്മാന്‍ഷിപ്പിലും ഞാന്‍ അഭിമാനിക്കുന്നു, എല്ലായ്പ്പോഴും തല ഉയര്‍ത്തി നില്‍ക്കു, ബോളിവുഡ് താരം സുനില്‍ ഷെട്ടി ട്വിറ്ററില്‍ കുറിച്ചു. 

MORE IN SPORTS
SHOW MORE