'ക്രിക്കറ്റിനെ കുറിച്ച് വല്ലതും അറിയുമോ?' അനുഷ്കയെ പരിഹസിച്ച് ഹര്‍ഭജന്‍

anushkabhaji-19
SHARE

ലോകകപ്പില്‍ ഇന്ത്യ– ഓസ്ട്രേലിയ ഫൈനല്‍ പുരോഗമിക്കുന്നതിനിടെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ഹര്‍ഭജന്‍ സിങ്. കളിക്കിടെ ക്യാമറ ഗാലറിയിലേക്ക് പാന്‍ ചെയ്തപ്പോഴാണ് കമന്‍ററി ബോക്സില്‍ നിന്നും ഹര്‍ഭജന്‍റെ വിവാദ പരാമര്‍ശം ഉണ്ടായത്. അനുഷ്കയും കെ.എല്‍ രാഹുലിന്‍റെ ഭാര്യ അതിയ ഷെട്ടിയും തമ്മില്‍ സംസാരിക്കുന്നതിലേക്കാണ് ക്യാമറക്കണ്ണുകളെത്തിയത്. ഹിന്ദിയില്‍ കമന്‍ററി പറയുകയായിരുന്ന ഹര്‍ഭജന്‍ ഉടന്‍ തന്നെ 'അവര് സത്യത്തില്‍ ക്രിക്കറ്റിനെ കുറിച്ചാണോ, സിനിമകളെ കുറിച്ചാണോ സംസാരിക്കുന്നതെന്നാണ്  ഞാന്‍ ആലോചിക്കുന്നത്. കാരണം ക്രിക്കറ്റിനെ കുറിച്ച് അവര്‍ക്കെന്തെങ്കിലും അവഗാഹമുണ്ടോയെന്നതില്‍ എനിക്ക് നല്ല സംശയമുണ്ടെ'ന്ന് പറയുകയായിരുന്നു. 

ഹര്‍ഭജന്‍ പറഞ്ഞതിന് പിന്നാലെ വിഡിയോ ക്ലിപിങുകള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ വൈറലായി. ഇത് തികഞ്ഞ സ്ത്രീ വിരുദ്ധതയാണെന്നും പരസ്യമായി ഇത്തരം വാക്കുകള്‍ വിളിച്ചു പറയുന്നതിന് ന്യായീകരണമില്ലെന്നും സമൂഹ മാധ്യമമായ എക്സില്‍ ആളുകള്‍ കുറിച്ചു.  ഹിന്ദി കമന്‍റേറ്റര്‍മാരുടെ പരിഹാസം അതിരുകടക്കുന്നുണ്ടെന്നും ചിലര്‍ കുറിച്ചു.  

താരങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി  ഭാര്യമാര്‍ പലപ്പോഴും സ്റ്റേഡിയത്തിലെത്താറുണ്ട്. നെതര്‍ലന്‍ഡ്സിനെതിരെ കോലി വിക്കറ്റ് നേടിയപ്പോഴുള്ള അനുഷ്കയുടെ ആഹ്ളാദ പ്രകടനവും സെമിയിലെ കോലിയുടെ സെഞ്ചറി നേട്ടത്തിന് പിന്നാലെയുള്ള ഫ്ലൈയിങ് കിസുകളും വന്‍ വൈറലായിരുന്നു. ക്രീസിലും വാര്‍ത്താസമ്മേളനങ്ങളിലും പൊട്ടിത്തെറിച്ച് നടന്ന തന്നെ അനുഷ്ക  മാറ്റി മറിച്ചുവെന്നും പുതിയ മനുഷ്യനാക്കിയെന്നും പല അഭിമുഖങ്ങളിലും കോലി തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഫൈനലില്‍ തന്‍റെ കരിയറിലെ 72–ാം അര്‍ധ സെഞ്ചറിയും കോലി  നേടി. 765 റണ്‍സും ഒരു വിക്കറ്റുമാണ് ഈ ലോകകപ്പില്‍ കോലിയുടെ സമ്പാദ്യം.

Harbhajan Singh called out for sexist remark on Anushka Sharma, Athiya Shetty

MORE IN SPORTS
SHOW MORE