‘ടീം ഇന്ത്യ’യ്ക്കായി ആര്‍പ്പുവിളിച്ച് കോണ്‍ഗ്രസ്; ഒപ്പം ചേരാന്‍ മോദിക്ക് വെല്ലുവിളി

teamindia-18
SHARE

ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയെ പിന്തുണയ്ക്കാന്‍ പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്. പ്രതിപക്ഷം 'ഇന്ത്യ' മുന്നണി രൂപീകരിച്ചശേഷം പൊതുവേദികളില്‍ ‘ഇന്ത്യ’ എന്ന വാക്ക് ഒഴിവാക്കുന്ന പ്രധാനമന്ത്രിയെ വെട്ടിലാക്കുകയാണ് ഉന്നം. ‘ഇന്ത്യ, പേരുതന്നെ ധാരാളം’ എന്നാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലെ പരാമര്‍ശം. ‘വെല്ലുവിളി ഏറ്റെടുക്കൂ, മാറ്റമുണ്ടാക്കൂ’ എന്ന് ഇതേ പോസ്റ്റില്‍ മോദിയെ വെല്ലുവിളിക്കുന്നു. 

diverseindia-18

ഇന്ത്യന്‍ ടീമിലെ പ്രാദേശിക വൈവിധ്യം രാജ്യത്തിന്റെ വൈവിധ്യമായി ഉയര്‍ത്തിക്കാട്ടുന്ന പോസ്റ്റാണ് ബിജെപി നിലപാടുകളെ പരോക്ഷമായി വിമര്‍ശിക്കുന്ന മറ്റൊന്ന്. ഇന്ത്യയുടെ ഭൂപടത്തില്‍ ഓരോ കളിക്കാരുടെയും സംസ്ഥാനങ്ങളും ചിത്രങ്ങളും അടയാളപ്പെടുത്തിയിട്ടുണ്ട്. 9 സംസ്ഥാനങ്ങളില്‍ നിന്നുള്ള കളിക്കാരാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നതെന്ന് 'ടീം ഇന്ത്യ' പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു. 

1983team-18

ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളും കോണ്‍ഗ്രസ് ഭരണത്തിലുണ്ടായിരുന്ന കാലത്താണെന്ന് സൂചിപ്പിക്കുന്ന മറ്റൊരു പോസ്റ്റും പാര്‍ട്ടിയുടെ പേജിലുണ്ട്. 1983ലെ  ലോകകപ്പ് വിജയനായകന്‍ കപില്‍ ദേവ് ഇന്ദിര ഗാന്ധിക്കൊപ്പവും 2011ലെ ലോകകപ്പ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി ഡോ. മന്‍മോഹന്‍ സിങ്ങിനൊപ്പവും നില്‍ക്കുന്നചിത്രങ്ങളാണ് ഇതിലുള്ളത്. 

1983ലെയും 2011ലെയും ലോകകപ്പ് ജേതാക്കളായ ഇന്ത്യ ടീമിന്റെ ചിത്രങ്ങള്‍ വച്ചുള്ള പോസ്റ്റാണ് മറ്റൊന്ന്. ‘ചക്ദേ, ടീം ഇന്ത്യ. മാന്ത്രിക നിമിഷങ്ങള്‍ പുനസൃഷ്ടിക്കൂ’ എന്നാണ് ഇതിന്റെ തലക്കെട്ട്.

meninblue-18

ഫൈനല്‍ മല്‍സരം ടീം ഇന്ത്യയ്ക്ക് ഒരു മാസ്റ്റര്‍പീസ് ആയിത്തീരട്ടെ എന്ന ആശംസയും കോണ്‍ഗ്രസ് നല്‍കുന്നു. നീലപ്പടയ്ക്ക് ബെസ്റ്റ് ഓഫ് ലക്കും നേരുന്നു. 

Cong exhorts 'Team India' to win World Cup, posts messages with political undertone. The Congress' posts on X had political undertones and an oblique reference to 'INDIA' bloc of parties which have decided to come together to take on the BJP in next general elections.

MORE IN SPORTS
SHOW MORE