‘ഇത്രയും മറവിയുള്ള ഒരാളെ കണ്ടിട്ടില്ല’; പാസ്പോര്‍ട്ടില്ല, അസ്വസ്ഥനായി രോഹിത്; വിഡിയോ

rohitwb
SHARE

ഏഷ്യാകപ്പ് കിരീടനേട്ടത്തിനു ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള തിരക്കിനിടെ പാസ്പോര്‍ട്ട് മറന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടീമിന്റെ ബസില്‍ കയറിയപ്പോഴാണ് പാസ്പോര്‍ട്ട് ഹോട്ടല്‍മുറിയില്‍ മറന്നുവെച്ച കാര്യം രോഹിതിന് മനസിലായത്. ക്യാപ്റ്റന്റെ മറവിയെക്കുറിച്ച് കേട്ടതോടെ സഹതാരങ്ങള്‍ പരിഹസിച്ചു. ബസില്‍ കയറാനൊരുങ്ങിയ രോഹിത് അസ്വസ്ഥനായി നില്‍ക്കുന്ന വിഡിയോയും പുറത്തുവന്നു. 

ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു യുട്യൂബ് ഷോക്കിടെ രോഹിതിന്റെ മറവിയെക്കുറിച്ച് കോഹ്‌ലി വെളിപ്പെടുത്തിയിരുന്നു. അല്‍പം മറവിരോഗമുള്ളയാളാണ് രോഹിത്, ഐപാഡ്,വാലെറ്റ്, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ മറന്നുവെച്ചിട്ടുണ്ട്. മാത്രമല്ല പാസ്പോര്‍ട്ട് തന്നെ മൂന്നുതവണ മറന്നിട്ടുണ്ട്.  ഇത്രയും മറവിയുള്ള ഒരാളിനെ  കണ്ടിട്ടില്ലെന്നും കോഹ്‌ലി പറഞ്ഞു. 

ഏഷ്യാകപ്പിനു ശേഷം ബസില്‍ കയറിയ രോഹിതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇന്ത്യൻ ടീമിന്റെ സപ്പോർട്ട് സ്റ്റാഫുമാരിൽ ഒരാളാണ് ഹോട്ടല്‍ മുറിയിലേക്കു തിരികെയെത്തി, രോഹിത് ശർമയുടെ പാസ്പോർട്ട് കണ്ടെത്തിയത്. അതിനു ശേഷം ടീം ബസ് വിമാനത്താവളത്തിലേക്കു പുറപ്പെട്ടു. 

Rohit Sharma forgot passport at team hotel; Videos goes viral

MORE IN Sports
SHOW MORE