സെ‍ഞ്ചുറി നേട്ടത്തിനൊപ്പം ഒരുപിടി റെക്കോര്‍ഡുകളും സ്വന്തമാക്കി വിരാട് കോലി

sports
SHARE

റിസര്‍വ് ഡേയില്‍ വിരാട് കോലി– കെഎല്‍ രാഹുല്‍ സഖ്യമാണ് ബാറ്റിങ്ങില്‍ തിളങ്ങിയത്. പാക്കിസ്ഥാനെതിരെ ഇരുവരും സെഞ്ചുറി നേടി. സെ‍ഞ്ചുറി നേട്ടത്തിനൊപ്പം ഒരുപിടി റെക്കോര്‍ഡുകളും വിരാട് കോലി സ്വന്തമാക്കി.

പാക്കിസ്ഥാന്റെ ബോളിങ് നിരയെ നിഷ്പ്രഭരാക്കി വിരാട് കോലി– രാഹുല്‍ കൂട്ടുകെട്ട് മുന്നേറിയപ്പോള്‍ ആദ്യം സെഞ്ചുറി ആഘോഷിച്ചത് രാഹുലാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം കളത്തിലിറങ്ങിയ രാഹുലിന്റെ സെഞ്ചുറി, ലോകകപ്പ് ടീമില്‍ രാഹുലിനെ ഉള്‍പ്പെടുത്തിയത് എന്തിന് എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയായി. കരിയറിെല ആറാമത്തെയും പാക്കിസ്ഥാനെതിരെ ആദ്യത്തെയും സെഞ്ചുറി. 100പന്തില്‍ നിന്ന് 10ഫോറും രണ്ട് സിക്സറും പറത്തിയായിരുന്നു 100അടിച്ചത്. പിന്നാലെ വിരാട് കോലിയുടെ സെഞ്ചുറി ആഘോഷം. ഏകദിനകരിയറിലെ 47മത്തെ സെഞ്ചുറി. ഏഷ്യാകപ്പിലെ നാലാം സെഞ്ചുറി നേടി ശ്രീലങ്കയുടെ സംഗക്കാരയ്ക്കൊപ്പമെത്തി കോലി. 13,000 റണ്‍സ് തികച്ചത് 267ഇന്നിങ്സില്‍ നിന്നാണ്. സച്ചിന്‍ െതന്‍ഡുല്‍ക്കര്‍ 321ഇന്നിങ്സില്‍ നിന്ന് നേടിയ റെക്കോര്‍ഡ് കോലി മാറ്റിയെഴുതി. 84 പന്തില്‍ നിന്ന് ആറ് ഫോറും രണ്ട് സിക്സറും ഉള്‍പ്പെടെയായിരുന്നു സെഞ്ചുറി. കോലി 122റണ്‍സോടെയും രാഹുല്‍ 111റണ്‍സോടെയും പുറത്താകാതെ നിന്നു. ഇരുവരും ഏഷ്യകപ്പില്‍ മൂന്നാം  വിക്കറ്റില്‍ റെക്കോര്‍ഡ് കൂട്ടുകെട്ടുമുണ്ടാക്കി,. 194 പന്തില്‍ നിന്ന് 233റണ്‍സ് മൂന്നാം വിക്കറ്റില്‍ ചേര്‍ത്തു. 

Virat Kohli and KL Rahul's partnership shined in the batting on the reserve day

MORE IN SPORTS
SHOW MORE