യു.എസ് ഓപ്പണ്‍ പുരുഷ ഡബിള്‍സ്: ഫൈനലില്‍ കാലിടറി വീണ് ബൊപ്പണ്ണ–എബ്ഡന്‍ സഖ്യം

bopanna
SHARE

യു.എസ് ഓപ്പണ്‍ പുരുഷ ഡബിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ രോഹന്‍ ബോപ്പണ്ണ, ഓസ്ട്രേലിയയുടെ മാത്യൂ എബ്ഡന്‍ സഖ്യത്തിന് തോല്‍വി. അമേരിക്കയുടെ രാജീവ് റാം, ബ്രിട്ടന്റെ ജോ സാലിസ്ബറി സഖ്യത്തോടായിരുന്നു ഇരുവരും പരാജയപ്പെട്ടത്. ആദ്യ സെറ്റ് 2–6ന് നഷ്ടമായ ശേഷം രണ്ടും മൂന്നും സെറ്റുകള്‍ 6–3, 6–4 എന്നീ സ്കോറുകള്‍ നേടിയാണ് രാജീവ് റാം– ജോ സാലിസ്ബറി സഖ്യം കീരീടം ഉയര്‍ത്തിയത്. പരാജയപ്പെട്ടെങ്കിലും ഗ്രാന്റ് സ്ലാം ഫൈനല്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി ബൊപ്പണ്ണ മാറി. അതേസമയം പുരുഷ സിംഗിള്‍സില്‍ നൊവാക് ജോക്കോവിച്ച് അമേരിക്കന്‍ താരം ബെന്‍ ഷെല്‍ട്ടനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് ഫൈനലില്‍ കടന്നു. ജോക്കോവിച്ചിന്റെ മുപ്പത്തിയാറാമത് ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ മല്‍സരമാണ് തിങ്കളാഴ്ച നടക്കുക

MORE IN SPORTS
SHOW MORE