
ഹര്‍ദിക് പാണ്ഡ്യയുടേയും ഇഷാന്‍ കിഷന്റേയും ബാറ്റിങ് ബലത്തില്‍ ഇന്ത്യ തിരികെ കയറിയെങ്കിലും ഏഷ്യാ കപ്പിലെ പാകിസ്ഥാനെതിരായ പോരില്‍ മഴ വില്ലനായി എത്തുകയായിരുന്നു. ഇന്ത്യാ–പാക് ആവേശപ്പോര് കാത്തിരുന്ന ആരാധകര്‍ക്ക് നിരാശരാവേണ്ടി വന്നെങ്കിലും അവര്‍ക്ക് ആശ്വാസമാകുന്നൊരു വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. പാകിസ്ഥാനെതിരായ ഇന്ത്യയുടെ സൂപ്പര്‍ ഫോര്‍ മത്സരത്തിന് റിസര്‍വ് ഡേ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അടുത്ത 10 ദിവസം കൊളംബോയില്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. സെപ്തംബര്‍ 10നാണ് ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ഇന്ത്യാ–പാകിസ്ഥാന്‍ മത്സരം. സുപ്പര്‍ 4 മത്സരങ്ങള്‍ക്ക് പുറമെ ഏഷ്യാ കപ്പ് ഫൈനലിനും റിസര്‍വ് ഡേ ഉണ്ടായിരിക്കും. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യാ–പാകിസ്ഥാന്‍ പോരില്‍ 49ാം ഓവറില്‍ ഇന്ത്യ ബാറ്റ് ചെയ്ത് നില്‍ക്കെയാണ് മഴ എത്തിയത്. പാകിസ്ഥാന് ബാറ്റ് ചെയ്യാന്‍ സാധിക്കാതെ വന്നതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.