പന്തെറിയാന്‍ അറിയുമോ?; ഇന്ത്യക്കാര്‍ക്ക് ഓഫറുമായി നെതര്‍ലന്‍ഡ്സ് ക്രിക്കറ്റ്

HIGHLIGHTS
  • ഇന്ത്യന്‍ നെറ്റ് ബൗളര്‍മാരെ തിരഞ്ഞ് നെതര്‍ലന്‍ഡ്സ്
  • 18 വയസിന് മുകളിലുള്ള ഇന്ത്യന്‍ പൗരനായിരിക്കണം
  • ആറ് ഡെലിവറികള്‍ എറിയുന്ന ഒരു വിഡിയോ പങ്കുവെക്കണം
netherlands cricket
SHARE

ഇന്ത്യയില്‍ നിന്ന് നെറ്റ് ബൗളര്‍മാരെ തിരഞ്ഞ് നെതര്‍ലന്‍ഡ്സ് ക്രിക്കറ്റ്. ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി നെറ്റ്സില്‍ പന്തെറിയാന്‍ സാധിക്കുന്ന ബൗളര്‍മാരെ ഇന്ത്യയില്‍ നിന്ന് കണ്ടെത്തുക ലക്ഷ്യമിട്ട് പരസ്യം പുറത്തിറക്കിയിരിക്കുകയാണ് നെതര്‍ലന്‍ഡ്സ് ക്രിക്കറ്റ്. ഇടംകയ്യന്‍ സീമര്‍, വലംകൈ സീമര്‍, മിസ്റ്ററി സ്പിന്നര്‍, ഇടംകയ്യന്‍ സ്പിന്നറെ എന്നിവരെയാണ് ഇന്ത്യയില്‍ നിന്ന് നെതര്‍ലന്‍ഡ്സ് ക്രിക്കറ്റിന് വേണ്ടത്. 

ഇന്ത്യയില്‍ നിന്ന് ബൗളര്‍മാരെ കണ്ടെത്തുന്നതിനായി നെതര്‍ലന്‍ഡ്സ് ക്രിക്കറ്റ് പുറത്തിറക്കിയിരിക്കുന്ന പരസ്യത്തില്‍ പറയുന്ന യോഗ്യതകള്‍ ഇങ്ങനെ, 18 വയസിന് മുകളിലുള്ള ഇന്ത്യന്‍ പൗരനായിരിക്കണം. ആറ് ഡെലിവറികള്‍ എറിയുന്ന ഒരു വിഡിയോ പങ്കുവെക്കണം. എഡിറ്റ് ചെയ്യാത്ത വിഡിയോ ആയിരിക്കണം. സെപ്തംബര്‍ 17ന് മുന്‍പ് വിഡിയോകള്‍ അയക്കണം. 120 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയാന്‍ സാധിക്കുന്ന പേസര്‍മാരെയാണ് നോക്കുന്നത്. 80 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയാന്‍ സാധിക്കുന്ന സ്പിന്നര്‍മാരെയും വേണം. 

ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയാവുന്നത് മുന്‍പില്‍ കണ്ടാണ് നെതര്‍ലന്‍ഡ്സ് ക്രിക്കറ്റ് ബോര്‍ഡിന്റെ നീക്കം. വിന്‍ഡിസിനെ പോലും മറികടന്നാണ് നെതര്‍ലന്‍ഡ്സ് ഏകദിന ലോകകപ്പിന് യോഗ്യത നേടിയത്. സ്കോട് എഡ്വേര്‍സ് ആണ് നെതര്‍ലന്‍ഡ്സിന്റെ ക്യാപ്റ്റന്‍. ആന്ധ്രയിലെ ആളൂരിലാണ് നെതര്‍ലന്‍ഡ്സ് ടീം ക്യാംപ് ചെയ്യുന്നത്. 

MORE IN SPORTS
SHOW MORE