എല്ലാവര്‍ക്കും അര്‍ജന്റീനയെ തോല്‍പ്പിക്കണം; ഞങ്ങള്‍ വിശ്രമിക്കാന്‍ പോകുന്നില്ല: മെസി

HIGHLIGHTS
  • അല്‍പം ക്ഷീണിതനായത് കൊണ്ടാണ് 88ാം മിനിറ്റില്‍ ഗ്രൗണ്ട് വിട്ടത്
  • ഇനി പോയിന്റുകള്‍ക്ക് വേണ്ടിയുള്ള മത്സരങ്ങളാണ്
  • എല്ലാവര്‍ക്കും അര്‍ജന്റീനയെ തോല്‍പ്പിക്കണം എന്നാണ് ആഗ്രഹം
messi depaul
SHARE

ഇക്വഡോറിന് എതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടതിനെ കുറിച്ച് പ്രതികരിച്ച് മെസി. അല്‍പം ക്ഷീണിതനായത് കൊണ്ടാണ് 88ാം മിനിറ്റില്‍ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടതെന്നാണ് മെസിയുടെ വാക്കുകള്‍. മെസിയെ പിന്‍വലിച്ച് പലാസിയോസിനെയാണ് അര്‍ജന്റീന അവസാന മിനിറ്റുകളില്‍ ഗ്രൗണ്ടിലേക്ക് ഇറക്കിയത്.

ഫിസിക്കലി ബുദ്ധിമുട്ടുള്ള മത്സരമായിരുന്നു. അല്‍പ്പം ക്ഷീണിച്ചതിനാലാണ് എന്നെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തത്. എല്ലാം നല്ല നിലയിലാണ്. എനിക്ക് പ്രശ്നങ്ങളില്ല, മെസി പറഞ്ഞു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കടുത്ത പോരാട്ടം തന്നെ അര്‍ജന്റീനയുടെ ഭാഗത്ത് നിന്ന് തുടരും എന്ന് വ്യക്തമാക്കിയാണ് മെസിയുടെ വാക്കുകള്‍. സൗഹൃദ മത്സരങ്ങളാണ് ഇതുവര കളിച്ചത്. ഇനി പോയിന്റുകള്‍ക്ക് വേണ്ടിയുള്ള മത്സരങ്ങളാണ്. ഞങ്ങള്‍ ഇനി വിശ്രമിക്കാന്‍ പോകുന്നില്ല, മെസി പറയുന്നു. 

എല്ലാവര്‍ക്കും അര്‍ജന്റീനയെ തോല്‍പ്പിക്കണം എന്നാണ് ആഗ്രഹം. ഞങ്ങള്‍ ലോക ചാമ്പ്യന്മാരായതിന് ശേഷം ആ ആഗ്രഹം വര്‍ധിച്ചതായും മെസി പറയുന്നു. 78ാം മിനിറ്റില്‍ മെസി വലകുലുക്കിയതിന്റെ ബലത്തിലാണ് ഇക്വഡോറിനെതിരെ അര്‍ജന്റീന ജയിച്ചുകയറിയത്. സെപ്തംബര്‍ 13ന് ബൊളീവിയക്കെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത ലോകകപ്പ് മത്സരം. 

MORE IN SPORTS
SHOW MORE