
ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോര്‍ ഉറപ്പിക്കാന്‍ ഇന്ത്യ ഇന്ന് നേപ്പാളിനെതിരെ, വൈകുന്നേരം മൂന്നുമണിക്കാണ് മല്‍സരം. ഇന്ത്യയും നേപ്പാളും ആദ്യമായാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റുമുട്ടുന്നത്.

പാക്കിസ്ഥാനെതിരായ ആദ്യ ഗ്രൂപ്പ് മല്‍സരം ഉപേക്ഷിച്ചതോടെ ഇന്ത്യയ്ക്ക് ഒരുപോയിന്റ് മാത്രമാണുള്ളത്. ജയിച്ചാലും മഴകാരണം മല്‍സരം ഉപേക്ഷിച്ചാലും ഇന്ത്യ സൂപ്പര്‍ ഫോറിലെത്തും. തോറ്റാല്‍ ഇന്ത്യ പുറത്താകും. ആദ്യ മത്സരത്തിൽ നേപ്പാളിനെ കീഴടക്കിയ പാക്കിസ്ഥാൻ 4 പോയിന്റുമായി സൂപ്പർ ഫോർ ഉറപ്പിച്ചു കഴിഞ്ഞു.

ജസ്പ്രീത് ബുംറ ഇന്ന് ടീമിലുണ്ടാകില്ല. കുഞ്ഞ് ജനിച്ചതിനാല്‍ ജസ്പ്രീത് ബുംറ നാട്ടിലേയ്ക്ക് മടങ്ങി. കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച് ഇന്നിവിടെ കനത്ത മഴപെയ്യാനുള്ള സാധ്യത 80ശതമാനമാണ്. മത്സരം മഴമൂലം മുടങ്ങിയാല്‍ ഇന്ത്യ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി സൂപ്പര്‍ ഫോറിലേക്ക് മുന്നേറും. നേപ്പാള്‍ ഏഷ്യ കപ്പിൽ നിന്ന് പുറത്താകുകയും ചെയ്യും.
India vs Nepal in Asia cup 2023