രാഹുലിന് പകരം സഞ്ജു കളിക്കുമോ? ഏഷ്യാ കപ്പിലെ സാധ്യത

sanju samson1
SHARE

ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ കെ.എല്‍.രാഹുലിന് നഷ്ടമാവുമ്പോള്‍ പകരം സഞ്ജു സാംസണിന് ഇന്ത്യന്‍ സ്ക്വാഡിലേക്ക് എത്താനാവുമോ എന്ന ചോദ്യമാണ് ആരാധകരില്‍ നിന്നുയരുന്നത്. ഇന്ത്യയുടെ ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന് എതിരെ സഞ്ജുവിന് കളിക്കാനാകുമോ എന്ന സാധ്യതകള്‍ തിരയുന്ന ആരാധകര്‍ക്ക് പക്ഷേ നിരാശരാകേണ്ടി വരും. 

ഇന്ത്യയുടെ റിസര്‍വ് സ്ക്വാഡിലാണ് സഞ്ജു സാംസണ്‍. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ 17 അംഗ സംഘത്തിലേക്ക് സഞ്ജുവിനെ ഉള്‍പ്പെടുത്തിയാല്‍ മാത്രമാവും പ്ലേയിങ് ഇലവനിലേക്ക് സഞ്ജുവിന് വരാനാവുക. നിലവില്‍ ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് കെ.എല്‍.രാഹുലിന് കളിക്കാനാവാത്തത്. രാഹുല്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായാല്‍ മാത്രമാണ് രാഹുലിന് പകരം താരത്തെ സ്ക്വാഡിലേക്ക് ഉള്‍പ്പെടുത്താനാവുക. ഇതിനാല്‍ നിലവിലെ സാഹചര്യത്തില്‍ സഞ്ജുവിന് സ്ക്വാഡിലേക്ക് എത്താനാവില്ല. 

ഏഷ്യാ കപ്പില്‍ രാഹുലിന് കളിക്കാനാവും എന്ന നിലയിലാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പ്രതികരിച്ചത്. പരുക്കില്‍ നിന്ന് വളരെ വേഗത്തില്‍ രാഹുല്‍ മുക്തനാവുന്നുണ്ട്. സെപ്തംബര്‍ നാലിന് രാഹുലിന്റെ ഫിറ്റ്നസ് വീണ്ടും പരിഗണിക്കും. സൂചനകളെല്ലാം രാഹുലിന് അനുകൂലമാണ് എന്നാണ് രാഹുല്‍ ദ്രാവിഡിന്റെ വാക്കുകള്‍. 

MORE IN SPORTS
SHOW MORE