
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തോളിലേറി വിജയ വഴിയിലേക്ക് തിരിച്ചെത്തുകയാണ് അല്‍ നസര്‍. അല്‍ ഫതഹിനെ അഞ്ച് ഗോളിനും അല്‍ ശബാബിനെ നാല് ഗോളിനും തകര്‍ത്താണ് അല്‍ നസര്‍ ജയം ആഘോഷിച്ചത്. അല്‍ ഫതഹിനെതിരെ ഹാട്രിക് നേടിയ ക്രിസ്റ്റ്യാനോ കഴിഞ്ഞ കളിയില്‍ രണ്ട് ഗോളും ഒരു അസിസ്റ്റുമായി കളം നിറഞ്ഞു. അല്‍ നസര്‍ വിജയ വഴിയിലേക്ക് തിരിച്ചെത്തുമ്പോള്‍ ക്രിസ്റ്റ്യാനോയുടെ പുതിയ ഗോള്‍ ആഘോഷവും ആരാധകരുടെ കണ്ണിലുടക്കുന്നു.
തന്റെ സിയു സെലിബ്രേഷന് പകരം അല്‍ അര്‍ദ ഡാന്‍സുമായാണ് ക്രിസ്റ്റ്യാനോ എത്തിയത്. സൗദി അറേബ്യയുടെ പാരമ്പര്യ നൃത്ത രൂപമാണ് അല്‍ അര്‍ദ. രണ്ട് വരികളിലായി വാളുയര്‍ത്തിപ്പിടിച്ച് നിന്ന് പുരുഷന്മാര്‍ ചുവടുവെക്കുന്നതാണ് അല്‍ അര്‍ദ ഡാന്‍സ്. ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ മാനേയും അല്‍ അര്‍ദ ഡാന്‍സുമായാണ് ഗോള്‍ ആഘോഷിച്ചത്.