ട്രാവിസ് ഹെഡിന് സെഞ്ചറി; ആദ്യദിനം ഓസീസിന് മികച്ച സ്കോര്‍

tavis-head-shami-2
SHARE

ട്രാവിസ് ഹെഡിന്റെ സെഞ്ചറിക്കരുത്തില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ആദ്യദിനം തലയുയര്‍ത്തി ഓസ്ട്രേലിയ. മൂന്നുവിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 327 അടിച്ചെടുത്തതോടെ ഇന്ത്യയ്ക്ക് അടിതെറ്റി. സെഞ്ചറിക്ക്  അഞ്ചുറണ്‍സ് അകലെയാണ് സ്റ്റീവ് സ്മിത്. ട്രാവിസ് ഹെഡ് – സ്മിത്  നാലാം വിക്കറ്റ് കൂട്ടുകെട്ട് ഇതിനോടകം 251 റണ്‍സ് കൂട്ടിച്ചേര്‍ത്തു.  

ഇംഗ്ലീഷ് പിച്ചില്‍ ഇംഗ്ലണ്ടിന്റെ ബാസ്ബോള്‍ ശൈലി ഇന്ത്യയ്ക്കെതിരെ പയറ്റി ട്രാവിസ് ഹെഡിന്റെ ഇന്നിങ്സ്. 76 റണ്‍സിനിടെ മൂന്ന് ഓസീസ് വിക്കറ്റ് വീഴ്ത്തി ഇന്ത്യ പിടിമുറുക്കിയിരിക്കുമ്പോഴാണ് ഹെഡ് ക്രീസിലെത്തിയത്. 60 പന്തില്‍ അര്‍ധസെഞ്ചുറി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഉയര്‍ന്ന സ്ട്രൈക്ക് റേറ്റുള്ള ബാറ്റര്‍ക്ക് മൂന്നക്കം കടക്കാന്‍ വേണ്ടിവന്നത് 106 പന്തുകള്‍. 227 പന്ത് നേരിട്ട് 95 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്ത് ഒരറ്റത്ത് കരുതലോടെ നീങ്ങി. 

പൂജ്യത്തിന് ഉസ്മാന്‍  ഖവാജെയ പുറത്താക്കി സ്വപ്നതുടക്കമാണ് മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. 43 റണ്‍സെടുത്ത വാര്‍ണറെ ഷാര്‍ദുല്‍ ഠാക്കൂറും 26 റണ്‍സെടുത്ത ലബുഷെയ്നെ  മുഹമ്മദ് ഷമിയും പുറത്താക്കി. ഉമേഷ് യാദവ് ഉള്‍പ്പടെ നാല് സീമര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്. സ്പിന്നറായി രവീന്ദ്ര ജഡേജമാത്രം. അശ്വിന്‍ ടീമില്‍ ഇടമില്ല. ഓഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരമര്‍പ്പിച്ച് കറുത്ത ബാന്‍ഡ് അണിഞ്ഞാണ് താരങ്ങള്‍ കളത്തിലിറങ്ങിയത് . 

MORE IN SPORTS
SHOW MORE